സ്വന്തം ലേഖകന്‍: കുവൈറ്റ് നഴ്സിംഗ് റിക്രൂട്ട്മെന്റ് താളം തെറ്റുന്നു, കുവൈറ്റ് പ്രതിനിധി സംഘം സന്ദര്‍ശത്തിന് എത്തിയില്ല. കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തിന്റെ പ്രതിനിധി സംഘത്തിന്റെ രണ്ടാം സന്ദര്‍ശനവും മുടങ്ങിയതോടെ റിക്രൂട്ട്മെന്റ് വീണ്ടും അനിശ്ചിതാവസ്ഥയിലായി.
നഴ്സിങ് റിക്രൂട്ട്മെന്റിനായി നിയോഗിക്കപ്പെട്ട സര്‍ക്കാര്‍ ഏജന്‍സികളുടെ കാര്യക്ഷമത വിലയിരുത്താനായി കുവൈറ്റ് ആരോഗ്യ മന്ത്രാലയം മെഡിക്കല്‍ സര്‍വീസ് വിഭാഗം മേധാവി ഡോ. ജമാല്‍ അല്‍ ഹര്‍ബി, നിയമ വിഭാഗം അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി ഡോ. മഹ്മൂദ് അബ്ദുള്‍ ഹാദി എന്നിവരടങ്ങുന്ന സംഘം കേരളത്തില്‍ എത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്.
എന്നാല്‍ സന്ദര്‍ശനം മാറ്റിവച്ചതോടെ റിക്രൂട്ട്മെന്റ് സംബന്ധിച്ച ആശയക്കുഴപ്പങ്ങള്‍ അവസാനമില്ലാതെ തുടരുമെന്ന് ഉറപ്പായി. അതേസമയം, ഒഴിവാക്കാനാകാത്ത കാരണങ്ങളെ തുടര്‍ന്ന് യാത്ര തത്കാലം മാറ്റിവക്കുകയാണെന്നും രണ്ടാഴചയ്ക്കുള്ളില്‍ സന്ദര്‍ശനം ഉണ്ടാകുമെന്നുമാണ് കുവൈറ്റ് ആരോഗ്യ മന്ത്രാലയം ഇന്ത്യന്‍ എംബസിയെ അറിയിച്ചിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല