സ്വന്തം ലേഖകൻ: മലയാളികൾ ഉൾപ്പടെയുള്ള നഴ്സുമാർക്ക് ആശ്വാസമാകുന്ന തീരുമാനം ആണ് കുവെെറ്റ് നടത്തിയിരിക്കുന്നത്. ആരോഗ്യ മന്ത്രാലയത്തിലെ നഴ്സിങ് ജീവനക്കാര്‍ക്ക് നൽകി വന്നിരുന്ന പ്രതിമാസ അലവൻസ് വർധിപ്പിച്ചു. ആരോഗ്യമന്ത്രി ഡോ അഹമദ് അല്‍ അവാദിയുടെ നിർദേശ പ്രകാരം ആണ് അലവൻസ് വർധിപ്പിച്ചിരിക്കുന്നത്.
50 ദീനാറിന്‍റെ ശമ്പളവർധന ആണ് ജീവനക്കാർക്ക് നൽകുന്നത്. കാറ്റഗറി എ, ബിയില്‍പെട്ട പത്തായിരത്തോളം നഴ്സുമാര്‍ക്ക് ആയിരിക്കും ഇതിന്റെ ഗുണം ലഭിക്കുന്നത്. 599 കുവെെറ്റി നഴ്‌സുമാരെ കാറ്റഗറി ബിയില്‍നിന്ന് കാറ്റഗറി എയിലേക്ക് ഉയർത്തിയിട്ടുണ്ട്. 98 പേരെ കാറ്റഗറി സിയില്‍നിന്ന് ബിയിലേക്കും ഉയർത്തിയിട്ടുണ്ട്. ഇതോടെ ഏകദേശം 697 കുവൈത്തി നഴ്സുമാർക്ക് വർധിപ്പിച്ച അലവൻസ് ലഭിക്കും.
4290 പ്രവാസി നഴ്‌സുമാരെ കാറ്റഗറി ബിയില്‍നിന്ന് കാറ്റഗറി എയിലേക്ക് മാറ്റിയിട്ടുണ്ട്. 3702 നഴ്സുമാരെ കാറ്റഗറി സിയിൽനിന്ന് കാറ്റഗറി ബിയിലേക്കും ഉയർത്തിയിട്ടുണ്ട്. പുതുക്കിയ വേദന വർധനവ് മലയാളികളടക്കമുള്ള പ്രവാസികള്‍ക്ക് ഏറെ ഗുണം ചെയ്യും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല