സ്വന്തം ലേഖകൻ: കുവൈത്തിൽ ബൂസ്റ്റർ ഡോസിന് തിരക്ക്. ഒമിക്രോൺ വ്യാപിക്കുന്ന സാഹചര്യത്തിലാണ് ബൂസ്റ്റർ ജോസ് എടുക്കാൻ എത്തുന്നവരുടെ എണ്ണം കുവൈത്തിൽ കൂടുന്നത്. ബൂസ്റ്റർ ഡോസ് സ്വീകരിക്കാത്തവർക്കുള്ള നിയന്ത്രണങ്ങളെ കുറിച്ച് കഴിഞ്ഞ ദിവസം മന്ത്രിസഭ തീരുമാനം പുറത്തുവിട്ടിരുന്നത്. ഇതോടെ കഴിഞ്ഞ ദിവസം മാത്രം 37,000 പേർ വിവിധ വാക്സിനേഷൻ കേന്ദ്രങ്ങളിൽ ബൂസ്റ്റർ ഡോസ് എടുക്കാൻ എത്തിയത്.
പുതിയ രണ്ട് സെന്ററിൽ കൂടി വാക്സിൻ വിതരണം ഏർപ്പെടുത്തിയിട്ടുണ്ട്. ഷെയ്ഖ് ജാബിർ കേന്ദ്രത്തിലും ജലീബ് യൂത്ത് സെൻററിലും കൂടി ബൂസ്റ്റർ നൽകാനുള്ള സൗകര്യം അടുത്ത ദിവസങ്ങളിൽ ഏർപ്പെടുത്തും. വരും ദിവസങ്ങളിൽ ബൂസ്റ്റർ ഡോസ് എടുക്കുന്നവരുടെ എണ്ണം ഇനിയും കൂടുമെന്നാണ് വിലയിരുത്തൽ. മിശ്രിഫ് ഇൻറർനാഷനൽ എക്സിബിഷൻ സെൻറർ, ജാബിർ ബ്രിഡ്ജ് സെൻറർ എന്നിവിടങ്ങളിൽ അപ്പോയൻറ്മെൻറ് എടുക്കാതെ മൂന്നാം ഡോസ് സ്വീകരിക്കാം.
കൂടാതെ കുവൈത്തിലെ 51 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റ് വഴി അപ്പോയൻറ്മെന്റ് എടുത്ത് ബൂസ്റ്റർ ഡോസിന് ബുക്ക് ചെയ്യാം. ബൂസ്റ്റർ ഡോസ് എടുക്കാത്ത സ്വദേശികളെ കുവൈത്തിൽ നിന്ന് മറ്റൊരു രാജ്യത്തേക്കും വിദേശ യാത്രക്ക് അനുവദിക്കില്ല.
അതിനിടെ പുതുവത്സരാഘോഷ പരിപാടികൾ കണക്കിലെടുത്ത് ആഭ്യന്തര മന്ത്രാലയം രാജ്യ വ്യാപകമായി സുരക്ഷ ശക്തമാക്കി. മാളുകളിലും മറ്റു പ്രധാന കേന്ദ്രങ്ങളിലും സുരക്ഷ ഉദ്യോഗസ്ഥരെ വിന്യസിച്ചു. ഗവർണറേറ്റുകളുടെ വിവിധ ഭാഗങ്ങളിൽ പരിശോധനക്കായി പൊലീസ് വ്യൂഹത്തെ വിന്യസിച്ചിട്ടുണ്ട്. റോഡ് സുരക്ഷ ഉറപ്പുവരുത്താൻ എല്ലാ പ്രധാന റോഡുകളിലും കൂടുതൽ ട്രാഫിക് ഉദ്യോഗസ്ഥരെ നിയമിച്ചു.
രാജ്യത്തിെൻറ പാരമ്പര്യത്തിനും സഭ്യതക്കും ചേരാത്ത പരിപാടികൾ സംഘടിപ്പിക്കുന്നവരെ പിടികൂടും. സംശയമുള്ള അപ്പാർടുമെൻറുകളിലും പരിശോധന നടത്തുമെന്ന് അധികൃതർ വ്യക്തമാക്കി. തെരുവുകൾ, മാർക്കറ്റ്, പാർക്കുകൾ തുടങ്ങിയ സ്ഥലങ്ങളിൽ നിരീക്ഷണ സംഘത്തെ മഫ്ടിയിലടക്കം ഏർപ്പെടുത്തിയിട്ടുണ്ട്. മേഖലയിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് എല്ലാ അതിർത്തി ചെക്ക് പോയൻറുകളും കർശന നിരീക്ഷണത്തിലാണ്. ആഘോഷ ഭാഗമായി ഗതാഗത തടസ്സമുണ്ടാക്കുകയോ അപകടകരമായി വാഹനമോടിക്കുകയോ ചെയ്യരുതെന്നാണ് പൊലീസിെൻറ താക്കീത്.
ഉന്നത ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ കൺട്രോൾ റൂം വഴിയും അല്ലാതെയും ഉള്ള നിരീക്ഷണം ഉണ്ടായിരിക്കുമെന്നും നിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്നും സുരക്ഷ വിഭാഗം മുന്നറിയിപ്പ് നൽകി. തീവ്രവാദ ആക്രമണങ്ങൾ ഉണ്ടാവാതിരിക്കാൻ കര, കടൽ, വ്യോമ അതിർത്തികളിൽ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. തെറ്റായ പ്രവണതകൾ ശ്രദ്ധയിൽപെടുന്ന സ്വദേശികൾക്കും വിദേശികൾക്കും മന്ത്രാലയത്തിെൻറ 112 എന്ന ഹോട്ട് ലൈൻ നമ്പറിൽ വിളിച്ചറിയിക്കാമെന്ന് അധികൃതർ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല