സ്വന്തം ലേഖകൻ: ഒമിക്രോൺ വകഭേദത്തിന്റെ ഉപവകഭേദമായ ആർക്ടറസ്(XBB.1.16) വ്യാപനം ചില രാജ്യങ്ങളില്‍ വർധിക്കുന്നതിനെ തുടര്‍ന്ന് ജാഗ്രത നിർദേശവുമായി കുവൈത്ത് ആരോഗ്യമന്ത്രാലയം. രാജ്യത്തെ നിലവിലെ ആരോഗ്യ സാഹചര്യം തൃപ്തികരമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യങ്ങൾ ഇല്ലെന്നും അധികൃതര്‍ അറിയിച്ചു.
ജനുവരിയിലാണ് ആർക്ടറസ് കോവിഡ് വകഭേദം ആദ്യമായി കണ്ടെത്തിയത്. അതേസമയം, ആർക്ടറസ് ഒമിക്രോണിനെ പോലെയോ മറ്റ് ഉപവകഭേദങ്ങളെ പോലെയോ അപകടകാരിയല്ലെന്നാണ് ആരോഗ്യ വിദഗ്ധർ വ്യക്തമാക്കുന്നത്.
ആർക്ടറസ് വ്യാപനം ലോകാരോഗ്യ സംഘടന നിരീക്ഷിച്ചു വരുകയാണെന്ന് ലോകാരോഗ്യ സംഘടനയുടെ COVID-19 സാങ്കേതിക ലീഡ് ഡോ. മരിയ വാൻ കെർഖോവ് പറഞ്ഞു.പുതിയ വകഭേദത്തെ കുറിച്ച് ആഗോളതലത്തിൽ അഭിപ്രായങ്ങൾ വ്യത്യസ്തമാണ്.
ചില വിദഗ്ധർ ഇതിനെ വളരെ പകർച്ചവ്യാധി എന്ന് തരംതിരിക്കുന്നുണ്ട്. എന്നാൽ, മരണനിരക്കിന്റെയോ ആശുപത്രി പ്രവേശനത്തിന്റെയോ കാര്യത്തിൽ വലിയ അപകടകരിയാണെന്ന് വ്യക്തമായ തെളിവുകളൊന്നുമില്ലെന്ന് മറ്റുള്ളവർ പറയുന്നു. ഇന്ത്യ, ബ്രിട്ടൻ, യുഎസ്, സിംഗപ്പൂർ, ആസ്ട്രേലിയ, കാനഡ എന്നിവയുൾപ്പെടെ പുതിയ വകഭേദം 34 രാജ്യങ്ങളിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല