1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 4, 2022

സ്വന്തം ലേഖകൻ: ഓൺലൈൻ കുറ്റകൃത്യങ്ങൾ കുവൈത്തിൽ വർധിക്കുന്നു. സമൂഹമാധ്യമങ്ങളിലെ ചാറ്റ്, മെസേജ്, ഗെയിം വഴിയും വ്യാജ ഇമെയിൽ വഴിയും വ്യക്തിഗത വിവരങ്ങൾ ചോർത്തിയാണ് അക്കൗണ്ടിൽനിന്ന് പണം തട്ടുന്നത്.

വ്യാജ സമ്മാനങ്ങൾ വാഗ്ദാനം ചെയ്തും സർക്കാർ സ്ഥാപനങ്ങളുടെ പേരിൽ വ്യാജ സന്ദേശങ്ങൾ അയച്ചുമാണ് തട്ടിപ്പ്. ഇത്തരം കുറ്റകൃത്യങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്നും വ്യാജ സന്ദേശങ്ങളോടു പ്രതികരിക്കരുതെന്നും പൊലീസ് പറഞ്ഞു. ചതിയിൽപെട്ടാൽ എത്രയും വേഗം പൊലീസിൽ അറിയിക്കണം.

അതിനിടെ അനധികൃതമായി രാജ്യത്ത് താമസിക്കുന്നവര്‍ക്കും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കുമായി കുവൈത്തില്‍ നടക്കുന്ന പരിശോധനകള്‍ തുടരുന്നു. ഒക്ടോബര്‍ 22 മുതല്‍ 28 വരെ സുരക്ഷാ വിഭാഗങ്ങള്‍ നടത്തിയ പരിശോധനയില്‍ ആയിരക്കണക്കിന് പ്രവാസികളാണ് അറസ്റ്റിലായത്.

പൊതു സുരക്ഷാ വിഭാഗം മയക്കുമരുന്ന്, മദ്യം എന്നിവയുടെ ഉപയോഗം, അവ കൈവശം വയ്ക്കല്‍ എന്നിവയുമായി ബന്ധപ്പെട്ട് 773 പേര്‍ അറസ്റ്റിലായി. ഇവരെ ഡ്രഗ് കണ്‍ട്രോള്‍ ജനറല്‍ അഡ്മിനിസ്ട്രേഷനിലേക്ക് റഫര്‍ ചെയ്തതായി അധികൃതര്‍ അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.