സ്വന്തം ലേഖകൻ: പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഇന്‍ഫര്‍മേഷന്‍ (പാസി) നടപടികള്‍ ശക്തമാക്കിയതോടെ സമീപ നാളുകളിലായി ആയിരക്കണക്കിന് വിദേശികളുടെ താമസരേഖകള്‍ അസാധുവായിട്ടുണ്ട്. സിവില്‍ ഐഡിയിലെ മേല്‍വിലാസത്തില്‍ നിന്ന് മാറുകയോ (പഴയ ബില്‍ഡിങ് ഉടമ പുതിയ താമസ കരാര്‍ നല്‍കുമ്പോള്‍ പഴയത് അസാധുവാകും.
പഴയ താമസക്കാര്‍ പുതിയ മേല്‍വലാസത്തില്‍ ഐഡി എടുക്കാത്തവർ), കെട്ടിടം പൊളിച്ചിട്ടും തമാസക്കാര്‍ മേല്‍വിലാസം മാറ്റാത്തത് അടക്കമുള്ളവയാണ് ഇപ്പോൾ അധികൃതർ നീക്കം ചെയ്യുന്നത്.
പരിശോധനയില്‍ കഴിഞ്ഞ ദിവസം 457 വിദേശികളുടെ താമസ വിലാസങ്ങള്‍ ഒഴിവാക്കിയിട്ടുണ്ടന്ന് ഔദ്യോഗിക ഗസറ്റില്‍ പാസി പ്രസിദ്ധപ്പെടുത്തി. പാസി വെബ്‌സൈറ്റില്‍ മേല്‍വിലാസം പരിശോധിക്കാവുന്നതാണ്. പ്രഖ്യാപനം നടന്ന് 30 ദിവസത്തിനുള്ളില്‍ ആവശ്യമായ അനുബന്ധ രേഖകള്‍ ഹാജരാക്കി പുതിയ മേല്‍വിലാസത്തിലേക്ക് മാറണം. അല്ലാത്തപക്ഷം, 100 ദിനാര്‍ പിഴ നൽകണമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല