1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 18, 2023

സ്വന്തം ലേഖകൻ: കുവൈത്തില്‍ ഡോക്‌ടറുടെ കുറിപ്പടിയില്ലാതെ മരുന്നുവിൽപന നടത്തിയ ഫാര്‍മസിസ്റ്റിന് അഞ്ച് വർഷം തടവ് ശിക്ഷ. ഹവല്ലിയില്‍ ഫാര്‍മസിയില്‍ ജോലി ചെയ്തിരുന്ന ഈജിപ്ഷ്യൻ ഫാർമസിസ്റ്റിനെയാണ് സൈക്കോ ആക്റ്റീവ് മരുന്നുകൾ വിറ്റതിന് തടവ് ശിക്ഷയും ഒരു ലക്ഷം ദിനാര്‍ പിഴയും ചുമത്തിയത്.

ജീവൻരക്ഷാ മരുന്നുകൾ അടക്കമുള്ള പല മരുന്നുകളും ലഹരിക്കായി ഉപയോഗിക്കുന്നത് വ്യാപകമായ സാഹചര്യത്തില്‍ നേരത്തെ ഡോക്ടർമാരുടെ കുറിപ്പടി ഇല്ലാതെ മരുന്ന് നൽകരുതെന്ന് ആരോഗ്യ മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിരുന്നു.

അതിനിടെ ആരോഗ്യ മന്ത്രാലയത്തിലെ നഴ്സിങ് ജീവനക്കാര്‍ക്ക് നൽകി വന്നിരുന്ന പ്രതിമാസ അലവൻസ് വർധിപ്പിച്ചു. ആരോഗ്യമന്ത്രി ഡോ അഹമദ് അല്‍ അവാദിയുടെ നിർദേശ പ്രകാരം ആണ് അലവൻസ് വർധിപ്പിച്ചിരിക്കുന്നത്. 50 ദീനാറിന്‍റെ ശമ്പളവർധന ആണ് ജീവനക്കാർക്ക് നൽകുന്നത്. കാറ്റഗറി എ, ബിയില്‍പെട്ട പത്തായിരത്തോളം നഴ്സുമാര്‍ക്ക് ആയിരിക്കും ഇതിന്റെ ഗുണം ലഭിക്കുന്നത്.

599 കുവെെറ്റി നഴ്‌സുമാരെ കാറ്റഗറി ബിയില്‍നിന്ന് കാറ്റഗറി എയിലേക്ക് ഉയർത്തിയിട്ടുണ്ട്. 98 പേരെ കാറ്റഗറി സിയില്‍നിന്ന് ബിയിലേക്കും ഉയർത്തിയിട്ടുണ്ട്. ഇതോടെ ഏകദേശം 697 കുവൈത്തി നഴ്സുമാർക്ക് വർധിപ്പിച്ച അലവൻസ് ലഭിക്കും. 4290 പ്രവാസി നഴ്‌സുമാരെ കാറ്റഗറി ബിയില്‍നിന്ന് കാറ്റഗറി എയിലേക്ക് മാറ്റിയിട്ടുണ്ട്. 3702 നഴ്സുമാരെ കാറ്റഗറി സിയിൽനിന്ന് കാറ്റഗറി ബിയിലേക്കും ഉയർത്തിയിട്ടുണ്ട്. പുതുക്കിയ വേദന വർധനവ് മലയാളികളടക്കമുള്ള പ്രവാസികള്‍ക്ക് ഏറെ ഗുണം ചെയ്യും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.