1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 14, 2023

സ്വന്തം ലേഖകൻ: കു​വൈ​ത്തി​ലേ​ക്ക് ഫി​ലി​​പ്പീനോ ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി​ക​ളു​ടെ റി​ക്രൂ​ട്ട്‌​മെ​ന്‍റ് ഉ​ട​ൻ പു​ന​രാ​രം​ഭി​ക്കു​മെ​ന്ന് സൂ​ച​ന. ക​ഴി​ഞ്ഞ ദി​വ​സം കു​വൈ​ത്തി​ലെ​ത്തി​യ ഫി​ലിപ്പീൻ പ്ര​തി​നി​ധി സം​ഘം വി​വി​ധ മ​ന്ത്രാ​ല​യ പ്ര​തി​നി​ധി​ക​ളു​മാ​യി ച​ര്‍ച്ച​ക​ള്‍ ന​ട​ത്തി.

ക​ഴി​ഞ്ഞ മേ​യി​ലാ​ണ് തൊ​ഴി​ൽ ക​രാ​റി​ലെ വ്യ​വ​സ്ഥ​ക​ള്‍ പാ​ലി​ക്കാ​ത്ത പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഫി​ലി​​പ്പൈ​ൻ വീ​ട്ടു ജോ​ലി​ക്കാ​ര്‍ക്ക് കു​വൈ​ത്ത് താ​ല്‍ക്കാ​ലി​ക വി​ല​ക്ക് ഏ​ര്‍പ്പെ​ടു​ത്തി​യ​ത്.ഉ​ഭ​യ​ക​ക്ഷി ച​ർ​ച്ച​ക​ൾ വ​ഴി ഗാ​ര്‍ഹി​ക തൊ​ഴി​ലാ​ളി​ക​ള്‍ക്ക് ഏ​ര്‍പ്പെ​ടു​ത്തി​യ വി​ല​ക്ക് നീ​ക്കാ​ന്‍ ക​ഴി​യു​മെ​ന്നാ​ണ് ഫി​ലി​പ്പീ​നോ പ്ര​തി​നി​ധി സം​ഘ​ത്തി​ന്‍റെ പ്ര​തീ​ക്ഷ. കു​വൈ​ത്തി​ലെ ഏ​റ്റ​വും വ​ലി​യ മു​ന്നാ​മ​ത്തെ പ്ര​വാ​സി സ​മൂ​ഹ​മാ​ണ് ഫി​ലി​പ്പൈ​ന്‍സു​കാ​ര്‍.

അതിനിടെ രാജ്യത്തെ വീട്ടുജോലിക്കാർക്ക് മെഡിക്കൽ പരിശോധന നിർബന്ധമാക്കി കുവെെറ്റ്. മെഡിക്കൽ പരിശോധനയുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ പബ്ലിക് അതോറിറ്റി ഫോർ മാൻപവറുമായി ഏകോപിപ്പിച്ചതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയതായി പ്രാദേശിക മാധ്യമമായ അൽ അൻബ റിപ്പോർട്ട് ചെയ്തു.

മറ്റു രാജ്യങ്ങളിൽ നിന്നും കുവെെറ്റിലേക്ക് വരുന്ന ഗാർഹിക തൊഴിലാളികൾക്ക് മെഡിക്കൽ പരിശോധന നിർബന്ധമാകും. ഒരു തരത്തിലുള്ള നിയമ ലംഘനങ്ങളും അംഗീകരിക്കില്ല. തൊഴിലാളികൾ ജോലി ചെയ്യാൻ യോഗ്യരാണെന്ന് ഉറപ്പാക്കുന്ന മെഡിക്കൽ പരിശോധന സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. അതോറിറ്റി പുതിയ നടപടി സ്വീകരിച്ചത്. നിയമം ലംഘിക്കുന്നവർക്കെതിരെ ശക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.