1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 19, 2022

സ്വന്തം ലേഖകൻ: കുവൈത്തില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഇനി കുരുമുളക് സ്‌പ്രേ ഉപയോഗിക്കാം. ആഭ്യന്തര മന്ത്രാലയത്തിലെ പബ്ലിക് സെക്യൂരിറ്റി സെക്ടര്‍ അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ ഫറാജ് അല്‍ സൗബിയാണ് ഇത് സംബന്ധിച്ച ഉത്തരവ് നല്‍കിയതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇനിമുതല്‍ സ്വയരക്ഷക്കായോ അല്ലെങ്കില്‍ മറ്റൊരാള്‍ ആക്രമിക്കപ്പെടുമ്പോള്‍ അവര്‍ക്ക് സംരക്ഷണം നല്‍കാനോ വേണ്ടി പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കുരുമുളക് സ്‌പ്രേ പ്രയോഗിക്കാം. കുവൈത്തിലെ നിയമ വ്യവസ്ഥ ശക്തിപ്പെടുത്താനും ക്രമസമാധാന നില ഭദ്രമാക്കാനുമാണ് ഇത്തരത്തിലൊരു നടപടി സ്വീകരിക്കുന്നത്.

രാജ്യത്തെ പോലീസ് നിയമം ഉള്‍പ്പെടെയുള്ള വിവിധ നിയമങ്ങള്‍ക്ക് അനുസൃതമായാണ് തീരുമാനമെടുത്തതെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കുവൈത്തില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് മര്‍ദനം ഏല്‍ക്കുന്ന നിരവധി സംഭവങ്ങള്‍ ഈയിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.

എന്നാല്‍, കുരുമുളക് സ്‌പ്രേ ഉപയോഗിക്കുന്നതിന് മുമ്പും ശേഷവും പോലീസ് ഉദ്യോഗസ്ഥര്‍ ജാഗ്രത പുലര്‍ത്തണം. ലക്ഷ്യം വച്ച വ്യക്തിയെ അല്ലാതെ മറ്റാരെയും പരുക്കേല്‍പ്പിക്കാതിരിക്കുക, ആജ്ഞകള്‍ പാലിക്കുകയും സ്വയം കീഴ്‌പ്പെടുകയും ചെയ്ത വ്യക്തിക്കെതിരെ കുരുമുളക് സ്‌പ്രേ ഉപയോഗിക്കാതിരിക്കുക, കയ്യില്‍ വിലങ്ങു കെട്ടിയയാളുടെ നേര്‍ക്ക് ഉപയോഗിക്കാതിരിക്കുക, ഏതെങ്കിലും തരത്തിലുള്ള വാഹനം ഓടിക്കുമ്പോള്‍ അവര്‍ക്കെതിരെ പ്രയോഗിക്കരുത്, ഓരോ പെപ്പര്‍ സ്‌പ്രേ ഉപയോഗിച്ചതിന് ശേഷവും പോലീസുകാരന്‍ മേലുദ്യോഗസ്ഥര്‍ക്ക് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കുക എന്നീ കാര്യങ്ങളില്‍ പോലീസ് ഉദ്യോഗസ്ഥര്‍ ശ്രദ്ധ ചെലുത്തണം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.