1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 24, 2023

സ്വന്തം ലേഖകൻ: ഭ​ക്ഷ്യ​വ​സ്തു​ക്ക​ള്‍ ഉ​ള്‍പ്പെ​ടെ​യു​ള്ള സാ​ധ​ന​ങ്ങ​ളു​ടെ വി​ല​ക്ക​യ​റ്റം ത​ട​യാ​ന്‍ വാ​ണി​ജ്യ-​വ്യ​വ​സാ​യ മ​ന്ത്രാ​ല​യം നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കു​ന്നു. വി​ല​വ​ര്‍ധ​ന, ഗു​ണ​മേ​ന്മ എ​ന്നി​വ​യെ​ക്കു​റി​ച്ച പ​രാ​തി മ​ന്ത്രാ​ല​യ​ത്തി​ന്റെ ഹോ​ട്ട്‌​ലൈ​ന്‍ ന​മ്പ​റാ​യ 135ലോ ​വൈ​ബ്‌​സൈ​റ്റ് വ​ഴി​യോ അ​റി​യി​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

ക​രി​ഞ്ച​ന്ത​യും പൂ​ഴ്ത്തി​വെ​പ്പും ത​ട​യാ​ൻ നി​രീ​ക്ഷ​ണ​വും അ​മി​ത​വി​ല ഈ​ടാ​ക്കു​ന്ന​ത് ത​ട​യാ​ൻ പൊ​തു​വി​പ​ണി​യി​ൽ പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കു​മെ​ന്നും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. ഭ​ക്ഷ്യോ​ൽ​പ​ന്ന​ങ്ങ​ളു​ടെ വി​ല വ​ർ​ധി​പ്പി​ക്കാ​ൻ വി​ത​ര​ണ​ക്കാ​രെ അ​നു​വ​ദി​ക്ക​രു​തെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് കോ​ഓ​പ​റേ​റ്റി​വ് സൊ​സൈ​റ്റി മേ​ധാ​വി​ക്ക് വാ​ണി​ജ്യ വ്യ​വ​സാ​യ മ​ന്ത്രാ​ല​യം നി​ർ​ദേ​ശം ന​ല്‍കി​യ​താ​യി പ്രാ​ദേ​ശി​ക മാ​ധ്യ​മ​മാ​യ അ​ൽ റാ​യി റി​പ്പോ​ര്‍ട്ട് ചെ​യ്തു.

ഭ​ക്ഷ്യോ​ൽ​പ​ന്ന​ങ്ങ​ളു​ടെ വി​ല വ​ർ​ധി​പ്പി​ക്ക​രു​തെ​ന്ന് വാ​ണി​ജ്യ മ​ന്ത്രി മു​ഹ​മ്മ​ദ് അ​ൽ അ​യ്ബാ​ൻ നേ​ര​ത്തേ നി​ർ​ദേ​ശി​ച്ചി​രു​ന്നു. ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് കോ​ഓ​പ​റേ​റ്റി​വ് സൊ​സൈ​റ്റി ത​ല​വ​ന്‍ അ​ബ്ദു​ൽ വ​ഹാ​ബ് അ​ൽ ഫാ​രെ​സ് നി​ല​വി​ലെ സ്ഥി​തി ച​ര്‍ച്ച​ചെ​യ്യാ​ന്‍ സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളു​ടെ ത​ല​വ​ന്മാ​രു​ടെ അ​ടി​യ​ന്ത​ര യോ​ഗം വി​ളി​ച്ചി​ട്ടു​ണ്ട്. സ​ഹ​ക​ര​ണ വി​പ​ണി​ക​ളി​ലെ വി​ല​സ്ഥി​ര​ത കൈ​വ​രി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് അ​ൽ ഫാ​രെ​സ് വ്യ​ക്ത​മാ​ക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.