1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 18, 2022

സ്വന്തം ലേഖകൻ: സ്വകാര്യമേഖലയിൽ പ്രവർത്തിക്കുന്ന മെഡിക്കൽ സെന്ററുകളുടെ സേവനം വിലയിരുത്തുന്നതിനും നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനുമായി കുവൈത്ത് ആരോഗ്യമന്ത്രാലയം പരിശോധനാ ക്യാമ്പയിൻ ആരംഭിച്ചു. വീട്ടുജോലിക്കാരിയായ യുവതി തൊഴിലെടുക്കുന്നതായി കണ്ടെത്തിയതിനെ തുടർന്നു ജാബിരിയയിലെ ഒരു ക്ലിനിക്കിനെതിരെ നിയമ നടപടി സ്വീകരിച്ചതായി അധികൃതർ അറിയിച്ചു.

രോഗികൾക്ക് മികച്ച സേവനം നൽകുന്നുവെന്ന് ഉറപ്പാക്കുന്നതിനും ആരോഗ്യത്തെയോ, സേവനവ്യവസ്ഥയെയോ ദോഷകരമായി ബാധിക്കുന്ന നിയമലംഘനങ്ങൾ തടയുന്നതിനും ആണ് പരിശോധന കാമ്പയിനെന്നു ആരോഗ്യമന്ത്രാലയത്തിലെ മെഡിക്കൽ സർവീസസ് വിഭാഗം മേധാവി ഡോ. ഫാത്തിമ അൽ നജ്ജാർ പറഞ്ഞു. ജാബിരിയയിലെ ഒരു സ്വാകാര്യ ക്ലിനിക്കിൽ ഗാർഹിക വിസയിൽ ഉള്ള യുവതി മെഡിക്കൽ യൂണിഫോം ധരിച്ച് ലേസർ ചികിത്സ നടത്തുന്നതായി കണ്ടെത്തിയ പശ്ചാത്തലത്തിലാണ് പരിശോധനാകാമ്പയിൻ ആരംഭിച്ചത്.

ലൈസൻസിങ് ഡിപ്പാർട്‌മെന്റിലെ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് ആരോഗ്യമന്ത്രലായത്തിൽ നിന്നുള്ള ലൈസൻസോ മതിയായ യോഗ്യതയോ ഇല്ലാത്ത ഒരാൾ ചികിത്സ നടത്തുന്നതായി കണ്ടെത്തിയത്. വിശദമായ അന്വേഷണത്തിൽ ക്ലിനിക്കിന്റെ ഭാഗത്തു നിന്ന് ഗുരുതരമായ നിയമലംഘനം കണ്ടെത്തിയതായും നിയമ നടപടി സ്വീകരിച്ചതായും ഡോ. ഫാത്തിമ നജ്ജാർ പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.