
സ്വന്തം ലേഖകൻ: രാജ്യത്ത് പ്രഫഷനൽ ജോലിയിൽ പ്രവേശിക്കുന്നവര്‍ക്ക് ഓൺലൈൻ യോഗ്യത പരീക്ഷ നടപ്പാക്കാന്‍ ആലോചന. പ്രഫഷനല്‍ യോഗ്യതയുള്ള പ്രവാസികള്‍ക്ക് അവരുടെ സ്വന്തം രാജ്യത്തുവെച്ചുതന്നെ ഓണ്‍ലൈന്‍ പരീക്ഷകള്‍ നടത്താനുള്ള നിർദേശം ഇതുമായി ബന്ധപ്പെട്ടവർ സമര്‍പ്പിച്ചിട്ടുണ്ട്.
സാങ്കേതിക പ്രഫഷനുകളിൽ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള സംവിധാനങ്ങൾ പുരോഗതിയിലാണെന്ന് സൊസൈറ്റി ഓഫ് എൻജിനീയേഴ്സിന്റെ ഡയറക്ടർ ബോർഡ് ചെയർമാൻ എൻജിനീയർ ഫൈസൽ അൽ അത്തൽ പറഞ്ഞു. തൊഴിൽ വിസ റിക്രൂട്ട്മെൻറ് നടപടികളിൽ നിയന്ത്രണം പാലിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം.
രാജ്യത്തെ തൊഴില്‍ വിപണിയുടെ ഗുണനിലവാരം ഉയര്‍ത്തുന്ന തരത്തില്‍ യോഗ്യരായ പ്രഫഷനലുകളുടെ മാത്രം സാന്നിധ്യം ഉറപ്പാക്കാനും പരിശീലനം സിദ്ധിച്ചിട്ടില്ലാത്ത തൊഴിലാളികള്‍ രാജ്യത്ത് ജോലിക്കായെത്തുന്നത് തടയാനും ഇതിലൂടെ കഴിയുമെന്നാണ് പ്രതീക്ഷ.
പരീക്ഷകളിലെ പ്രകടനം അടിസ്ഥാനപ്പെടുത്തിയായിരിക്കും റിക്രൂട്ട്മെൻറ്. തൊഴിലാളികൾക്ക് വർക്ക് പെർമിറ്റ് നൽകുന്നതിന് മുമ്പ് അക്കാദമിക് സർട്ടിഫിക്കറ്റും എക്സ്പീരിയന്‍സ് സർട്ടിഫിക്കറ്റും പരിശോധിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല