1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 13, 2022

സ്വന്തം ലേഖകൻ: പ്രവാചകനെതിരായ ബിജെപി നേതാവിന്റെ പരാമർശത്തിനെതിരെ കുവൈത്തിൽ പ്രതിഷേധിച്ച് പ്രകടനം നടത്തിയ പ്രവാസികളെ അറസ്റ്റ് ചെയ്ത് നാടുകടത്തുമെന്ന് കുവൈത്ത് ആഭ്യന്തരമന്ത്രാലയം. പ്രാദേശിക മാധ്യമങ്ങൾ ഉൾപ്പെടെയുള്ളവർ ഇക്കാര്യം റിപ്പോർട്ട് ചെയ്തു.

വെള്ളിയാഴ്ച ജുമുഅ നമസ്‌കാരത്തിന് ശേഷം ഫഹാഹീൽ പ്രദേശത്ത്‌ ഒരു കൂട്ടം പ്രവാസികൾ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. ഇതിൽ പങ്കെടുത്ത പ്രവാസികളെ അറസ്റ്റ്‌ ചെയ്യാനാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശമെന്നാണ് വിവരം.

നടപടി ക്രമങ്ങൾ പൂർത്തിയാക്കിയതിനു ശേഷം ഇവരെ നാടുകടത്തുമെന്നാണ് റിപ്പോർട്ടുകൾ. കുവൈത്തിലുള്ള പ്രവാസികൾ സമരങ്ങളും പ്രകടനങ്ങളും നടത്തരുതെന്ന നിയമം ലംഘിച്ചതിനെതിരെയാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ നടപടി. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.