1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 11, 2021

സ്വന്തം ലേഖകൻ: പൊതുമേഖലയിലെ സ്വദേശിവത്കരണം 2022നകം പൂർത്തീകരിക്കണമെന്ന് സിവിൽ സർവീസ് കമ്മിഷൻ ബന്ധപ്പെട്ടവർക്ക് നിർദേശം ‌നൽകി. മന്ത്രാലയങ്ങളിലെയും സർക്കാർ വകുപ്പുകളിലെയും ജോലികളിൽനിന്ന് വിദേശികളെ ഒഴിവാക്കി പകരം സ്വദേശികളെ നിയമിക്കുന്നതിനുള്ള പദ്ധതിക്ക് 2017ലാണ് തുടക്കം കുറിച്ചത്.

5 വർഷത്തിനകം ‌പൂർത്തിയാക്കാനായിരുന്നു തീരുമാനം. കാലപരിധി അടുത്ത വർഷം അവസാനിക്കുമെന്നതിനാൽ തീരുമാനം പൂർത്തീകരിക്കാൻ പൊതുമേഖലാ സ്ഥാപനങ്ങൾ തയാറാകണമെന്ന് കമ്മിഷൻ വ്യക്തമാക്കി.ജനസംഖ്യാ അസന്തുലനം ഇല്ലാതാക്കുന്നത് ഉൾപ്പെടെ വിവിധ കാരണങ്ങൾ മുൻനിർത്തിയാണ് സ്വദേശിവത്കരണ ‌പദ്ധതി ആവിഷ്കരിച്ചത്.

അതേസമയം വിദേശികളായ ചിലരുടെ സേവനം തുടരുന്നതിന് അനുമതി തേടി ചില സ്ഥാപനങ്ങൾ സിവിൽ സർവീസ് കമ്മീഷനെ സമീപിച്ചിരുന്നു. എന്നാൽ അക്കാര്യത്തിൽ ഇളവില്ലെന്നും 2022നകം പദ്ധതി പൂർത്തിയാക്കണമെന്നും കമ്മിഷൻ അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.