സ്വന്തം ലേഖകൻ: സർക്കാർ മേഖലയിലെ തൊഴിലുകൾ സ്വദേശിവത്കരിക്കുന്നതിന് നിശ്ചയിച്ച 2022 ആഗസ്റ്റ് 26 എന്ന ഡെഡ്ലൈൻ പാലിക്കണമെന്ന് സിവിൽ സർവിസ് കമീഷൻ വിവിധ സർക്കാർ വകുപ്പുകൾക്ക് നിർദേശം നൽകി. പ്രത്യേക ഇളവ് നൽകിയ തസ്തികകൾ ഒഴികെ 2022ൽ സർക്കാർ വകുപ്പിൽ സ്വദേശിവത്കരണം പൂർത്തിയാക്കുമെന്നാണ് പ്രഖ്യാപനം.
പൊതുമേഖലയിൽ വിദേശികളെ നിയമിക്കാൻ അനുമതി ചോദിക്കരുതെന്നും സിവിൽ സർവിസ് കമീഷൻ സർക്കുലറിൽ പറയുന്നു. വിവിധ വകുപ്പുകളിൽനിന്ന് ഇത്തരം നിരവധി അപേക്ഷ വന്ന സാഹചര്യത്തിലാണ് കമീഷൻ നിലപാട് വ്യക്തമാക്കിയത്. ഇസ്ലാമിക കാര്യ മന്ത്രാലയത്തിന്റെ അപേക്ഷ തള്ളിയതായും അധികൃതർ വ്യക്തമാക്കി.
സർക്കാർ മേഖലയിലെ ഐ.ടി, മാരിടൈം, സാഹിത്യം, മാധ്യമരംഗം, കല, പബ്ലിക് റിലേഷൻ ജോലികൾ, ഡെവലപ്മെൻറ്, അഡ്മിനിസ്ട്രേറ്റിവ്, സ്റ്റാറ്റിസ്റ്റിക്സ് തസ്തികകളിലാണ് സെപ്റ്റംബറിൽ നൂറുശതമാനം സ്വദേശിവത്കരണം സാധ്യമാക്കാൻ സിവിൽ സർവിസ് കമീഷൻ വിവിധ സർക്കാർ വകുപ്പുകൾക്ക് നിർദേശം നൽകിയത്.
മുഴുവൻ സർക്കാർ ജോലികളും കുവൈത്തികൾക്ക് നൽകാനാണ് തീരുമാനമെങ്കിലും ചില തസ്തികകളിൽ കുവൈത്തികൾ താൽപര്യം കാണിക്കാതിരിക്കുകയോ ആവശ്യാനുസരണം യോഗ്യതയുള്ളവരെ കിട്ടാതിരിക്കുകയോ ചെയ്യുന്ന സ്ഥിതിയുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല