1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 5, 2023

സ്വന്തം ലേഖകൻ: തൊഴില്‍ വീസയില്‍ കുവൈത്തിലേക്ക് വരുന്ന എല്ലാ ഇന്ത്യന്‍ ഡ്രൈവര്‍മാര്‍ക്കുമായി കുവൈത്തിലെ ഇന്ത്യന്‍ എംബസി മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. ‘റെസ്റ്റോറന്റ് ഡ്രൈവര്‍മാരായി’ റിക്രൂട്ട് ചെയ്യപ്പെട്ട് ഇവിടെയത്തിയ ഇന്ത്യന്‍ പൗരന്മാര്‍ തസ്തികയുടെ പേരില്‍ കബളിപ്പിക്കപ്പെടുന്നത് വര്‍ധിച്ച പശ്ചാത്തലത്തിലാണ് മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍.

‘റെസ്റ്റോറന്റ് ഡ്രൈവര്‍’ എന്ന പേരില്‍ എംപ്ലോയ്‌മെന്റ് വീസയിലും വര്‍ക്ക് വീസയിലും റിക്രൂട്ട് ചെയ്തവര്‍ക്ക് ‘ഡെലിവറി ഡ്രൈവര്‍’ അല്ലെങ്കില്‍ ‘ഫുഡ് പ്ലാറ്റ്ഫോമുകള്‍ക്കുള്ള റൈഡര്‍’ ജോലിയാണ് ലഭിക്കുന്നതെന്ന കാര്യം ശ്രദ്ധിക്കണമെന്ന് അറിയിപ്പില്‍ പറയുന്നു. ഡിസംബര്‍ നാല് തിങ്കളാഴ്ച എക്സ് പ്ലാറ്റ്ഫോമിലാണ് എംബസി വിശദമായ പോസ്റ്റിട്ടത്.

‘ഉപഭോക്തൃ ഓര്‍ഡറുകള്‍,’ ‘ഉപഭോക്തൃ സാധനങ്ങള്‍,’ അല്ലെങ്കില്‍ ‘ഓര്‍ഡര്‍ ഡെലിവറി’ തുടങ്ങിയ പേരുകളുള്ള തൊഴിലുകളില്‍ വരുന്നവര്‍ക്ക് സാധാരണയായി ഭക്ഷണസാധനങ്ങള്‍ ഹോം ഡെലിവെറി ചെയ്യുന്ന ജോലിയാണ് ലഭിക്കുന്നതെന്ന കാര്യം കുവൈത്തിലെ ഇന്ത്യന്‍ പ്രവാസികള്‍ ശ്രദ്ധിക്കണമെന്ന് അറിയിപ്പില്‍ പറയുന്നു.

  • ഡെലിവറി ഡ്രൈവര്‍മാര്‍ക്ക് നല്‍കുന്ന ചെറുകിട-ഇടത്തരം സ്ഥാപനങ്ങളുടെ (എസ്എംഇ) വീസ റിലീസ്/ട്രാന്‍സ്ഫര്‍ വ്യവസ്ഥകളൊന്നുമില്ലാതെ മൂന്ന് വര്‍ഷത്തേക്ക് ജോലി ചെയ്യാന്‍ നിര്‍ബന്ധിതരാക്കുന്നു. മൂന്ന് വര്‍ഷത്തിനുള്ളില്‍ ജോലി മാറാനോ വീസ റദ്ദാക്കാനോ അനുവാദമില്ല. മൂന്നു വര്‍ഷത്തിന് ശേഷം തൊഴിലാളികള്‍ക്ക് മറ്റൊരു എസ്എംഇ തൊഴിലുടമയിലേക്ക് മാറാനോ ഇന്ത്യയിലേക്ക് മടങ്ങാനോ അവസരമുണ്ട്.
  • കൃത്യമായ മാസ ശമ്പളമില്ലാതെയാണ് നിയമിക്കപ്പെടുന്നത്. കമ്പനികള്‍ ഡെലിവറി ടാര്‍ഗെറ്റുകളും ദൂരവും അടിസ്ഥാനമാക്കി ജീവനക്കാര്‍ക്ക് കമ്മീഷന്‍ നല്‍കുന്നു. ശമ്പളം സംബന്ധിച്ച് തെറ്റായ വാഗ്ദാനങ്ങളും ചില ഏജന്റുമാര്‍ നല്‍കിയേക്കാം.
  • ജോലി സ്വീകരിക്കുന്നതിന് മുമ്പ് തൊഴിലാളികള്‍ തൊഴില്‍ കരാര്‍ പരിശോധിക്കണം. മിനിമം ജോലി സമയം, ഓവര്‍ടൈം വേതനം, അവധിക്കാല അവകാശങ്ങള്‍, ആരോഗ്യ സുരക്ഷ, അപകട നഷ്ടപരിഹാരം തുടങ്ങിയ അടിസ്ഥാന അവകാശങ്ങള്‍ തൊഴിലുടമകള്‍ നല്‍കുന്നുണ്ടെന്ന് ഉറപ്പാക്കുക.
  • കുവൈത്തില്‍ ചില മാസങ്ങളില്‍ കൊടും ചൂടും പൊടിക്കാറ്റും പോലുള്ള കഠിനമായ കാലാവസ്ഥ നേരിടേണ്ടി വന്നേക്കാം.
  • തൊഴിലാളികള്‍ക്ക് അവരുടെ സുരക്ഷയ്ക്കും ക്ഷേമത്തിനുമായി മെഡിക്കല്‍/അപകട ഇന്‍ഷുറന്‍സ് പോളിസിയില്‍ ചേര്‍ത്തിട്ടുണ്ടെന്ന് ഉറപ്പാക്കണം.

-ഡെലിവറി റൈഡര്‍മാര്‍ അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് കുവൈത്തിന്റെ തൊഴില്‍ നിയമം അനുസരിച്ച് തൊഴില്‍ കരാറുകള്‍ എംബസിയില്‍ വഴി സാക്ഷ്യപ്പെടുത്തണം. കുവൈത്ത് ദിനാര്‍ 120 ആണ് മിനിമം വേതനം.

  • എംബസി മുഖേനയുള്ള തൊഴില്‍ കരാറിന്റെ സാക്ഷ്യപ്പെടുത്തലില്‍, കുവൈത്ത് തൊഴിലുടമ നല്‍കുന്ന വൈകല്യം, അപകടം അല്ലെങ്കില്‍ മരണ നഷ്ടപരിഹാരം എന്നിവയ്ക്കുള്ള ഇന്‍ഷുറന്‍സ് പരിരക്ഷ ഉള്‍പ്പെടുന്നു.
  • പിഒഇ ഓഫീസില്‍ നിന്ന് ഇമിഗ്രേഷന്‍ ക്ലിയറന്‍സ് ലഭിക്കുമ്പോള്‍ തൊഴിലാളികള്‍ക്ക് പ്രവാസി ഭാരതീയ ബീമാ യോജനയില്‍ നിന്ന് (പിബിബിവൈ) അധിക ഇന്‍ഷുറന്‍സ് ആനുകൂല്യം ലഭിക്കും.

ഡെലിവറി റൈഡര്‍മാര്‍ക്കുള്ള അടിയന്തര മാര്‍ഗനിര്‍ദേശങ്ങള്‍

  • തൊഴില്‍ പരാതികള്‍ അല്ലെങ്കില്‍ തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിന് പബ്ലിക് അതോറിറ്റി ഓഫ് മാന്‍പവറില്‍ (PAM) ആദ്യം പരാതി രജിസ്റ്റര്‍ ചെയ്യണം.
  • പരാതികള്‍ക്കായി ഇന്ത്യന്‍ എംബസിയുടെ ലേബര്‍ ഹെല്‍പ്ഡെസ്‌കിനെ നേരിട്ടോ വാട്ട്സ്ആപ്പ് ഹെല്‍പ്ലൈന്‍ നമ്പര്‍ 6550 1769 വഴിയോ ബന്ധപ്പെടാവുന്നതാണ്.
  • PAM (Shoun) ഓഫീസും ലേബര്‍ കോടതികളും എല്ലാ തൊഴില്‍ പരാതികളും സിവില്‍ തര്‍ക്കങ്ങളും പരിഹരിക്കുന്നതിനുള്ള പ്രാഥമിക മാര്‍ഗങ്ങളാണ്.
  • തൊഴിലുടമകള്‍ തൊഴിലാളിക്കെതിരെ കുവൈത്ത് പോലീസില്‍ മോഷണമോ വിശ്വാസലംഘനമോ റിപ്പോര്‍ട്ട് ചെയ്താല്‍ ക്രിമിനല്‍ കേസില്‍ ഉള്‍പ്പെടുകയും ലേബര്‍ കോടതി പരിഹരിക്കുന്നത് വരെ യാത്രാ നിരോധനം ഉള്‍പ്പെടെയുള്ള ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരികയും ചെയ്യും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.