സ്വന്തം ലേഖകൻ: കുവൈത്തില്‍ സഹേൽ ആപ്ലിക്കേഷന്‍റെ ഇംഗ്ലീഷ് പതിപ്പ് ഉടൻ റിലീസ് ചെയ്യുമെന്ന് സൂചന.സർക്കാർ സേവനങ്ങൾ പൂർണമായും ഡിജിറ്റലാക്കുന്ന നടപടികളുടെ ഭാഗമായാണ് ആപ്പ് പുറത്തിറക്കിയത്.
വരാനിരിക്കുന്ന അപ്‌ഡേറ്റുകളിൽ ഇംഗ്ലീഷ് പതിപ്പ് പുറത്തിറക്കുമെന്ന് ‘സഹേൽ’ ആപ്പിൻ്റെ ഔദ്യോഗിക വക്താവ് യൂസഫ് കാസത്തെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.സർക്കാർ ഇടപാടുകളുടെ ഏകീകൃത പ്ലാറ്റ്‌ഫോമായി പ്രവർത്തിക്കുന്ന സഹേൽ ആപ്പില്‍ നിലവില്‍ 35 സര്‍ക്കാര്‍ വകുപ്പുകളുടെ മുന്നൂറ്റി അമ്പതിലധികം സര്‍വീസുകള്‍ ലഭ്യമാണ്.
2021 സെപ്റ്റംബർ 15-ന് ആരംഭിച്ച ആപ്ലിക്കേഷനില്‍ 30 ദശലക്ഷത്തിലധികം ഇടപാടുകളും സേവനങ്ങളും നല്‍കിയതായി അധികൃതര്‍ പറഞ്ഞു.സ്വദേശികളും വിദേശികളുമടക്കം പതിനാറ് ലക്ഷത്തിലധികം വരിക്കാരാണ് സഹേല്‍ ആപ്പിള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
നിലവില്‍ അറബിക് ഭാഷയില്‍ മാത്രമാണ് ആപ്പ് ലഭ്യമായിട്ടുള്ളത്. ഇംഗ്ലീഷ് പതിപ്പ് പുറത്തിറക്കുന്നതോടെ രാജ്യത്തെ മഹാഭൂരിപക്ഷം വരുന്ന ഇന്ത്യക്കാര്‍ അടക്കമുള്ള പ്രവാസികള്‍ക്കും ആപ്പ് ഉപകാരപ്രദമാകുമെന്നാണ് പ്രതീക്ഷ.
സര്‍ക്കാര്‍ മന്ത്രാലയങ്ങളെ സിവിൽ ഇൻഫർമേഷൻ അതോറിറ്റിയുടെ കംപ്യൂട്ടർ ശൃംഖലയുമായി ബന്ധപ്പെടുത്തിയാണ് സംവിധാനം ഒരുക്കിയിട്ടുള്ളത്. രേഖകളുടെ സാധുത ഉറപ്പു വരുത്താൻ ക്യു ആർ കോഡ് സൗകര്യവും ഉൾപ്പെടുത്തിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല