സ്വന്തം ലേഖകൻ: സർക്കാർ മന്ത്രാലയങ്ങൾക്കും ഏജൻസികൾക്കും സേവനങ്ങൾ, നിർദേശങ്ങൾ, അന്വേഷണങ്ങൾ, പരാതികൾ നൽകാൻ സഹേൽ ആപ്ലിക്കേഷനിൽ ലഭ്യമായ തവാസുൽ സംവിധാനത്തിന്റെ ട്രയൽ പതിപ്പ് പുറത്തിറക്കി. പ്രാദേശിക കാര്യ വിഭാഗം മേധാവിയും സർക്കാർ വക്താവുമായ അമീർ അൽ അജ്മിയാണ് ഞായറാഴ്ച പ്രഖ്യാപനം നടത്തിയത്.
പൗരന്മാർക്കും താമസക്കാർക്കും നിർദേശങ്ങളും പരാതികളും നേരിട്ട് നേതാക്കൾക്ക് കൈമാറുന്നത് എളുപ്പമാക്കാൻ ഗവൺമെന്റ് ഇലക്ട്രോണിക് പരിവർത്തന പ്രക്രിയയിൽ തവാസുൽ സംഭാവന ചെയ്യുന്നതായും എക്സിലെ സെന്റർ ഫോർ ഗവൺമെന്റ് കമ്യൂണിക്കേഷന്റെ അക്കൗണ്ടിലെ പോസ്റ്റിൽ അൽ അജ്മി കുറിച്ചു.
കുവൈത്തില്‍ സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങൾക്ക് ലൈസൻസ് നൽകുന്നതുമായി ബന്ധപ്പെട്ട് ആരോഗ്യ മന്ത്രാലയത്തിന് ശിപാര്‍ശകള്‍ സമര്‍പ്പിക്കുമെന്ന് കുവൈത്ത് മെഡിക്കൽ അസോസിയേഷൻ ചെയർമാൻ ഡോ. ഇബ്രാഹിം അൽ തവാല അറിയിച്ചു. മെഡിക്കൽ അസോസിയേഷന് സംഘടിപ്പിച്ച ചര്‍ച്ച സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇതിനായി സ്വകാര്യ ആരോഗ്യമേഖലയിലെ വിദഗ്ധ ഡോക്ടർമാരടങ്ങുന്ന കമ്മിറ്റി രൂപവത്കരിക്കും. വിദഗ്ധ കമ്മിറ്റിയുടെ നിർദേശങ്ങള്‍ ആരോഗ്യ മന്ത്രി ഡോ. അഹ്മദ് അൽഅവധിക്ക് സമര്‍പ്പിക്കും. സ്വകാര്യ മെഡിക്കൽ മേഖലയിൽ പ്രവർത്തിക്കുന്ന ഡോക്ടർമാരുടെ അവകാശങ്ങള്‍ സംരക്ഷിക്കാൻ അസോസിയേഷൻ പ്രതിജ്ഞാബദ്ധമാണെന്ന് ഡോ. അൽ തവാല പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല