സ്വന്തം ലേഖകൻ: സര്‍ക്കാര്‍ ഏകീകൃത ആപ്ലിക്കേഷനായ സഹല്‍ ആപ്പില്‍ പുതിയ സേവനങ്ങള്‍ അവതരിപ്പിച്ച് ആഭ്യന്തര മന്ത്രാലയം. കുവൈത്തി പൗരന്മാര്ക്ക് എൻട്രി, എക്സിറ്റ് പെര്‍മിറ്റ് സേവനവും പ്രവാസികള്‍ക്ക് സാമ്പത്തിക ബാധ്യത അറിയാനുള്ള സേവനവുമാണ് പുതുതായി ചേര്‍ത്തത്. ഇതോടെ രാജ്യത്തിന് പുറത്തേക്ക് പോകുന്ന പ്രവാസികള്‍ക്ക് യാത്രക്ക് മുമ്പേ കട ബാധ്യതകള്‍ പരിശോധിക്കാന്‍ കഴിയും.
വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ മുന്നൂറോളം ഇലക്ട്രോണിക് സേവനങ്ങളാണ് സഹല്‍ ആപ് വഴി ലഭ്യമായിട്ടുള്ളത്. സർക്കാർ സേവനങ്ങൾ പൂർണമായും ഡിജിറ്റലാക്കുകയെന്ന ലക്ഷ്യത്തോടെ 2021 സെപ്റ്റംബർ 15നാണ് സഹല്‍ ആപ്ലിക്കേഷൻ ആരംഭിച്ചത്.
വിവിധ മന്ത്രാലയങ്ങളെ സിവിൽ ഇൻഫർമേഷൻ അതോറിറ്റിയുടെ കമ്പ്യൂട്ടർ ശൃംഖലയുമായി ബന്ധപ്പെടുത്തിയാണ് സഹൽ ആപ് ഒരുക്കിയിട്ടുള്ളത്. ഇതിൽ കൂടുതല്‍ സേവനങ്ങള്‍ ചേര്‍ക്കുന്നതോടെ ഉപഭോക്താക്കള്‍ക്ക് വേഗത്തില്‍ സര്‍ക്കാര്‍ ഇടപാടുകള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല