സ്വന്തം ലേഖകൻ: കുവൈത്തിലെ സര്‍ക്കാര്‍ ഏകീകൃത ആപ്പായ സഹല്‍ ആപ്ലിക്കേഷന്‍ വഴി 84,125 റസിഡൻഷ്യൽ സേവനങ്ങൾ നല്‍കിയതായി അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ മൂന്ന് മാസത്തിനിടെയുള്ള സ്ഥിതിവിവരക്കണക്കാണ് ജനറൽ കോർപറേഷൻ ഹൗസിങ് വെൽഫെയർ പുറത്തുവിട്ടത്.
സര്‍ക്കാര്‍ സേവനങ്ങള്‍ ഡിജിറ്റിലൈസ് ചെയ്യുന്നതിന്റെ ഭാഗമായി 2021 സെപ്റ്റംബർ 15 നാണ് സഹൽ ആപ്ലിക്കേഷൻ ആരംഭിച്ചത്.നിലവില്‍ 35 വിവിധ സര്‍ക്കാര്‍ ഏജൻസികളുടെ 356 ഇലക്ട്രോണിക് സേവനങ്ങൾ ആപ്പില്‍ ലഭ്യമാണ്. ഡിജിറ്റൽ പരിവർത്തനത്തിന് സഹായകമായ വൈവിധ്യമാർന്നതും ഫലപ്രദവുമായ സേവനങ്ങളാണ് ആപ്ലിക്കേഷന്‍ ജനകീയമാകാന്‍ കാരണമെന്ന് അധികൃതര്‍ പറഞ്ഞു.
അതിനിടെ വിവിധ സേവനങ്ങൾ ഒരുമിച്ച് ഒരു കുടക്കീഴിൽ കൊണ്ടു വരുന്നതിന് സമാർട്ട് സെന്റർ ആരംഭിച്ച് ആഭ്യന്തര മന്ത്രാലയം. 24 മണിക്കൂറും ലഭ്യമായ സേവന കേന്ദ്രം ഷുവൈഖ് ഏരിയയിലെ ജനറൽ അഡ്മിനിസ്‌ട്രേഷൻ പാസ്‌പോർട്ട് ഓഫിസിലാണ് സജ്ജീകരിച്ചിരിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി.
സേവനങ്ങൾക്കായി കുവെെറ്റ് പൗരൻമാർക്ക് പല സ്ഥലങ്ങളിലായി ഓടി നടക്കേണ്ടി വരില്ല. പാസ്‌പോർട്ട്, ഡ്രൈവിങ് ലൈസൻസ്, സിവിൽ ഐ.ഡി എന്നിവയെല്ലാം ലഭിക്കുന്നതിന് വേണ്ടി സ്മാർട്ട് സെന്‍റർ വഴി സാധിക്കും. സര്‍ക്കാര്‍ ഏകീകൃത ആപ്പായ സഹൽ ആപ്ലിക്കേഷനില്‍ ലഭ്യമായ എല്ലാ ആനുകൂല്യങ്ങളും സവനങ്ങളും ഇവിടെ ലഭ്യമാകും.
പരീക്ഷണ ഘട്ടമെന്ന നിലയിലാണ് കേന്ദ്രം ഇപ്പോൾ കുവെെറ്റ് ഒരുക്കിയിരിക്കുന്നത്. ഇതിൽ വിജയിച്ചാൽ മറ്റു സ്ഥലങ്ങളിലേക്കും ഇത് വ്യാപിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു. സ്മാർട്ട് സെന്‍ററുകള്‍ വിപുലീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല