1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 21, 2022

സ്വന്തം ലേഖകൻ: 15 വര്‍ഷത്തിനിടെ കുവൈത്തില്‍ ശമ്പള വര്‍ധനവ് 600 ശതമാനമായതായി അല്‍ ഖബാസ് പത്രം റിപ്പോര്‍ട്ട് ചെയ്തു. ഏറ്റവും പുതിയ ബജറ്റില്‍ ശമ്പളത്തിനായി കുവൈത്ത് 12.6 ബില്യണ്‍ ദിനാര്‍ അനുവദിച്ചു. 2005 ല്‍ കുവൈത്ത് ബജറ്റിന്റെ 1.8 ബില്യണ്‍ കുവൈത്ത് ദിനാര്‍ ശമ്പളത്തിനായി നീക്കിവെച്ചു. 15 വര്‍ഷത്തിനുള്ളില്‍ ശമ്പളം 600 % വര്‍ധിച്ചതെന്ന് കുവൈത്തിലെ ലോക ബാങ്ക് ഓഫിസ് മേധാവി ഗസ്സാന്‍ അല്‍ഖോജ പറഞ്ഞു. കുവൈത്തില്‍ പൊതുമേഖലയിലെ നേതൃസ്ഥാനങ്ങളില്‍ 17 ശതമാനവും വനിതകളാണെന്ന് അല്‍ഖോജ പറഞ്ഞു.

പുരുഷന്മാരേക്കാള്‍ സ്ത്രീകള്‍ രാജ്യത്ത് ജോലി ചെയ്യുന്നുണ്ട്. ഇത് വളരെ കുറഞ്ഞ നിരക്കാണെന്ന്’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുവൈത്തിന്റെ ക്രെഡിറ്റ് റേറ്റിംഗ് ഡൗണ്‍ഡ്രേഡ് സാമ്പത്തിക സുസ്ഥരത കൈവരിക്കുന്നതിന് ആവശ്യമായ പരിഷ്‌കാരങ്ങള്‍ കൈക്കൊള്ളാന്‍ കുവൈത്തിന് അവസരം ഒരുക്കുന്നതായി കുവൈത്തിലെ ലോകബാങ്ക് ഗള്‍ഫ് സഹകരണ കൗണ്‍സിലിന്റെ റീജിയണല്‍ ഡയറക്ടര്‍ ഇസ്സാം അബു സുലൈമാന്‍ പറഞ്ഞു.

കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പ് പുറത്തുവിട്ട റിപ്പോര്‍ട്ട് അനുസരിച്ച് കുവൈത്തിലെ പൗരന്മാര്‍ക്ക് വിദേശ തൊഴിലാളികളുടെ ഇരട്ടി ശമ്പളം ലഭിക്കുന്നതായി കണക്കുകള്‍. രാജ്യത്ത് പൗരന്മാരും വിദേശികളുമായും പുരുഷന്മാരും സ്ത്രീകളുമായും പൊതു- സ്വകാര്യ മേഖലകളില്‍ വേതന അന്തരം കൂടുന്നതായി ഈ കണക്കുകള്‍ വ്യക്തമാക്കുന്നു.

കുവൈത്ത് തൊഴില്‍ വിപണിയില്‍ വേതനം പ്രതിമാസം 1,490 ദിനാര്‍ ആണ്. അതേസമയം, കുവൈത്ത് പൗരന്മാരല്ലാത്ത വിദേശികളുടെ വേതനം 331 ദിനാര്‍ ആണ്. പൊതുമേഖലാ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന കുവൈത്തികള്‍ ശരാശരി 1539 ദിനാര്‍ ശമ്പളം വാങ്ങുമ്പോള്‍ വിദേശികള്‍ 732 ദിനാര്‍ ശമ്പളം വാങ്ങുന്നതായി സ്ഥിതിവിവര കണക്കുകളില്‍ വ്യക്തമാക്കുന്നു.

അതേസമയം, കുവൈത്ത് പൗരന്മാര്‍ സ്വകാര്യ മേഖലയില്‍ ശരാശരി പ്രതിമാസം 1252 ദിനാര്‍ ശമ്പളം വാങ്ങുമ്പോള്‍ വിദേശികള്‍ 311 ദിനാര്‍ ആണ് നേടുന്നത്. സ്ഥിതിവിവരകണക്കുകള്‍ പ്രകാരം കുവൈത്തിലെ പുരുഷന്മാരും സ്ത്രീകളും തമ്മില്‍ വേതന അന്തരമുണ്ട്. കുവൈത്ത് പുരുഷന്മാര്‍ക്ക് ശരാശരി 1801 ദിനാര്‍ വേതനം ലഭിക്കുന്നു. ഇത് 1261 ദിനാര്‍ സമ്പാദിക്കുന്ന കുവൈത്ത് സ്ത്രീകളേക്കാള്‍ 540 ദിനാര്‍ കൂടുതലാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.