1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 19, 2024

സ്വന്തം ലേഖകൻ: രാജ്യത്തെ സലൂണുകളിൽ പൊതുധാർമികമായ കാര്യങ്ങൾ കർശനമായി പാലിക്കാൻ നിർദേശങ്ങൾ നൽകണമെന്ന് കുവെെറ്റ് പാര്‍ലമെന്റ് അംഗം മുഹമ്മദ് ഹയേഫ് വ്യക്തമാക്കി. സലൂണുകൾ രാജ്യത്ത് തുറക്കാൻ വേണ്ടി സെെസൻസ് അനുവദിക്കുമ്പോൾ ചില മാനദണ്ഡങ്ങൾ നൽകുന്നുണ്ട്. അത് പാലിക്കാൻ ഉടമകൾ ബാധ്യസ്ഥരാണ്. സ്ഥാപനങ്ങൾ തുറക്കാൻ വേണ്ടി അനുവദിച്ചിട്ടുള്ള ലൈസന്‍സില്‍ പ്രതിപാദിച്ചിട്ടുള്ള നിയമങ്ങൾ എല്ലാം പാലിക്കണം.

സലൂണിൽ നടക്കുന്ന പല കാര്യങ്ങളെ കുറിച്ചും നിരവധി പരാതികൾ ഉയർന്നു വന്നിട്ടുണ്ട്. അതിനാൽ ആണ് നിർദേശങ്ങൾ ശക്തമായി പാലിക്കണം എന്ന ആവശ്യം ഉന്നയിച്ച് അധികൃതർ രംഗത്തെത്തിയിരിക്കുന്നത്. മുനിസിപ്പാലിറ്റി മന്ത്രാലയം നിർദേശിച്ചിട്ടുള്ള നിയന്ത്രണങ്ങൾ ജനറൽ സ്റ്റോറുകൾക്ക് മാത്രമല്ല ഹെൽത്ത് ക്ലബുകൾ പോലുള്ള എല്ലാ സ്ഥാനങ്ങൾക്കും ബാധാകമാമെന്ന് മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ വ്യക്തമാക്കി.

അതിനിടെ പ്രവാസികളുടെ സേവനാനന്തര ആനുകൂല്യങ്ങള്‍ക്കായി കുവൈത്തില്‍ പുതിയ വ്യവസ്ഥകള്‍ പുറത്തിറക്കി. കുവൈത്ത് സിവില്‍ സര്‍വീസ് കമ്മീഷന്‍ (സിഎസ്സി) കുവൈത്ത് ഇതര ജീവനക്കാര്‍ക്ക് സേവനാനന്തര ആനുകൂല്യങ്ങള്‍ നല്‍കുന്നതിന് പുതിയ നിയമങ്ങളും നിയന്ത്രണങ്ങളും പുറപ്പെടുവിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

സേവനാനന്തര ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ പ്രവാസികള്‍ എന്‍ഡ്-ഓഫ്-സര്‍വീസ് ഗ്രാറ്റുവിറ്റി ഫോം സമര്‍പ്പിക്കണമെന്ന് പുതുക്കിയ നിബന്ധനകളില്‍ പറയുന്നു. ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ ജഡ്ജ്മെന്റ് എന്‍ഫോഴ്സ്മെന്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. വൈദ്യുതി, ജലം, വാര്‍ത്താവിനിമയ മന്ത്രാലയത്തില്‍ നിന്നുള്ള ക്ലിയറന്‍സും ആവശ്യമാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.