സ്വന്തം ലേഖകൻ: കുവൈത്തിൽ വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും സാമ്പത്തിക ഭാരം വർധിപ്പിക്കും വിധം അധിക പദ്ധതികൾ ആസൂത്രണം ചെയ്യരുതെന്ന് വിദ്യാഭ്യാസ മന്ത്രാലയം. ധനശേഖരണത്തിനായി അധ്യാപകരെയും വിദ്യാർഥികളെയും ചുമതലപ്പെടുത്താനും പാടില്ല. ഇതുസംബന്ധിച്ച സർക്കുലർ നഴ്സറി ഉൾപ്പെടെ രാജ്യത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നൽകി. വർധിച്ചുവരുന്ന ജീവിത ചെലവിനിടയിൽ രക്ഷിതാക്കളുടെ സാമ്പത്തിക ഭാരം ലഘൂകരിക്കുന്നതിനു വേണ്ടിയാണിത്.
അതിനിടെ രാജ്യത്തെ സര്‍വകലാശാലകളില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും കൂടിക്കലര്‍ന്നുള്ള മിക്‌സഡ് പഠനം വേണ്ടെന്നും പകരം രണ്ട് വിഭാഗങ്ങള്‍ക്കും പ്രത്യേകമായ പഠന സംവിധാനങ്ങള്‍ ഒരുക്കുന്നതിന് നിലവിലെ നിയമം ഭേദഗതി ചെയ്യണമെന്നും ആവശ്യപ്പെട്ട് അഞ്ച് കുവൈത്ത് എംമപിമാര്‍ രംഗത്തെത്തി.
ഇതിനായി കുവൈത്ത് യൂണിവേഴ്‌സിറ്റിക്കും പബ്ലിക് അതോറിറ്റി ഫോര്‍ അപ്ലൈഡ് എഡ്യൂക്കേഷന്‍ ആന്റ് ട്രെയിനിംഗിനും വേണ്ടിയുള്ള ഉന്നത വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട 1996 ലെ നിയമത്തിലെ വകുപ്പുകള്‍ ഭേദഗതി ചെയ്യണമെന്നാണ് എംപിമാരുടെ ആവശ്യം. ഈയിടെ കുവൈത്ത് പാര്‍ലമെന്റിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ പുതുതായി സഭയിലെത്തിയ എംപിമാരാണ് ഈ ആവശ്യമവുമായി മുന്നോട്ടുവന്നിരിക്കുന്നതെന്ന് അല്‍ ഖബസ് പത്രം റിപ്പോര്‍ട്ട് ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല