![](https://www.nrimalayalee.com/wp-content/uploads/2020/07/Kuwait-private-schools-asked-to-cut-tuition-fees-by-25.jpg)
സ്വന്തം ലേഖകൻ: കുവൈത്തിലെ ഇന്ത്യൻ സ്കൂളുകൾ ഉൾപ്പെടെ സ്വകാര്യ വിദ്യാലയങ്ങൾ തുറന്നു. കോവിഡ് പശ്ചാത്തലത്തിൽ അടച്ചിട്ട വിദ്യാലയങ്ങൾ ഒന്നര വർഷത്തിന് ശേഷമാണ് തുറന്നത്. അധ്യയന വർഷാരംഭം സ്കൂളുകൾ തുറക്കുമ്പോഴുള്ളതിൽ നിന്ന് വ്യത്യസ്തമായിരുന്നു.
ബസുകളിൽ പകുതി സീറ്റുകളിൽ മാത്രം കുട്ടികളെ കൊണ്ടുവരുന്നതിനായിരുന്നു അനുമതി. ആദ്യ പിരിയഡിന് മണിയടിക്കുന്നതിന് മുൻപ് കവാടത്തിലും സ്കൂൾ പരിസരത്തുമുണ്ടാകാറുള്ള കൂടിച്ചേരലുകളും ഇല്ലായിരുന്നു.
ക്ലാസിനകത്തെ നിയന്ത്രണങ്ങളും കുട്ടികൾക്ക് കൗതുകമായി. 2 മീറ്റർ ഇടവിട്ടുള്ള ഇരിപ്പിടവും മാസ്ക് ധരിച്ചുള്ള മുഖങ്ങളുമൊക്കെയായിരുന്നു ക്ലാസ് മുറികളിലെ കാഴ്ച. ഒരു ക്ലാസ് മുറിയിൽ പരമാവധി 20 കുട്ടികളെ മാത്രമാണ് പ്രവേശിപ്പിച്ചത്. കൂടുതലുള്ള കുട്ടികൾക്ക് രണ്ടാമത് ഷിഫ്റ്റോ അല്ലെങ്കിൽ ഓൺലൈൻ ക്ലാസോ ആണ് ഏർപ്പെടുത്തിയിട്ടുള്ളത്.
ചെറിയ ക്ലാസുകളിലെ കുട്ടികൾക്കൊപ്പം രക്ഷിതാക്കളും എത്തിയിരുന്നു. വാക്സിൻ എടുത്തവർക്ക് മാത്രമായിരുന്നു പ്രവേശനം. അല്ലാത്തവർ പിസിആർ പരിശോധനാ (നെഗറ്റീവ്) സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന വ്യവസ്ഥയുമുണ്ട്.
കുട്ടികൾക്ക് പുറമെ അധ്യാപകരും സ്കൂളുകളിൽ എത്തിയതിന്റെ ആഹ്ലാദത്തിലാണ്. ഒരു വർഷത്തിലേറെയായി ഓൺലൈൻ സംവിധാനത്തിൽ കുട്ടികളുമായി സംവദിക്കുന്നുവെങ്കിലും നേരിട്ട് ക്ലാസെടുക്കുന്നതിന്റെ സംതൃപ്തിയിലായിരുന്നില്ല അവരിൽ മഹാഭൂരിപക്ഷവും. പ്രിയപ്പെട്ട കുട്ടികളെ കൺമുൻപിൽ ലഭിച്ചതിന്റെ സന്തോഷം അധ്യാപകരും പങ്കുവച്ചു.
നേരിട്ടുള്ള ക്ലാസുകൾക്ക് വിദ്യാഭ്യാസമന്ത്രാലയം അനുമതി നൽകിയിട്ടുണ്ടെങ്കിലും രക്ഷിതാക്കൾക്ക് ഓൺലൈൻ രീതി തുടരണം എന്നുണ്ടെങ്കിൽ അതിനുള്ള അവസരവും വിദ്യാഭ്യാസ മന്ത്രാലയം നൽകിയിട്ടുണ്ട്. ഓരോ ക്ലാസിലും 50 ശതമാനം വിദ്യാർഥികൾ എന്ന രീതിയിൽ റൊട്ടേഷൻ അടിസ്ഥാനത്തിലാണ് അധ്യയനം ക്രമീകരിച്ചിട്ടുള്ളത്. കുട്ടികളുടെ ആരോഗ്യസുരക്ഷ കണക്കിലെടുത്ത് സ്കൂൾ ട്രാൻസ്പോർട്ടേഷൻ പരാമാവധി ഒഴിവാക്കി കുട്ടികളെ രക്ഷിതാക്കൾതന്നെ നേരിട്ട് സ്കൂളുകളിൽ എത്തിക്കാൻ ശ്രമിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രാ
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല