സ്വന്തം ലേഖകൻ: രാജ്യത്ത് വാഹനാപകടങ്ങള്‍ സംഭവിച്ചാല്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ പുതിയ സ്മാര്‍ട്ട് ആപ്ലിക്കേഷനുമായി കുവൈത്ത്. ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴി സ്മാര്‍ട്ട്‌ഫോണുകളില്‍ പുതിയ ആപ്ലിക്കേഷന്‍ കൊണ്ടുവരുന്നതിന് ഇൻ്റേണൽ അഫയേഴ്‌സ് ആന്റ് ഡിഫന്‍സ് കമ്മിറ്റി അംഗീകാരം നല്‍കി.
ഈ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് അപകടം സംഭവിച്ച വാഹനത്തിന്റെ ഫോട്ടോയെടുത്ത ചെറിയ അപകടങ്ങള്‍ പോലും റിപ്പോര്‍ട്ട് ചെയ്യാന്‍ കഴിയുന്നതാണ്. കൂടാതെ അപകടം സംഭവിച്ച വാഹനത്തിന്റെ നമ്പര്‍ നല്‍കുകയും ഇമെയില്‍ വഴിയോ എസ്എംഎസ് വഴിയോ അപകടത്തെ പറ്റിയുള്ള വിവരങ്ങള്‍ സ്വീകരിക്കാവുന്നതാണ്.
സാധാരണയായി പരുക്കുകളൊന്നും ഇല്ലാത്ത ചെറിയ അപകടങ്ങള്‍ സംഭവിക്കുമ്പോഴാണ് ട്രാഫിക് ബ്ലോക്കുകള്‍ ഉണ്ടാകുന്നത്. ഇത്തരം സാഹചര്യങ്ങളില്‍ പട്രോള്‍ സംഘമെത്തി വാഹനം മാറ്റിയതിന് ശേഷമാണ് ഗതാഗതം വീണ്ടും ക്രമീകരിക്കുന്നത്. പുതിയ സ്മാര്‍ട്ട് ആപ്പിലൂടെ അപകടത്തെ പററിയുള്ള വിവരങ്ങള്‍ സൗകര്യപ്രദമായ രീതിയില്‍ എത്രയും വേഗം റിപ്പോര്‍ട്ട് ചെയ്യാനാണ് ശ്രമിക്കുന്നത്. ഈ സംവിധാനത്തിലൂടെ ഗതാഗതകുരുക്കിന് വലിയ പരിഹാരമാകുമെന്നാണ് പ്രതീക്ഷ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല