സ്വന്തം ലേഖകൻ: കുവൈത്തില്‍ കുടുംബ ആശ്രിത വീസ പിതാവിന്റെ അഭവത്തില്‍ മാതാവിന്റെ സ്‌പോണ്‍സര്‍ഷിപ്പിലേക്ക് മാറ്റാന്‍ അവസരം. ഇതു സംബന്ധിച്ച നിര്‍ദേശം രാജ്യത്തെ ആറു ഗോവെര്‍ണാറേറ്റുകള്‍ക്കും താമസ കുടിയേറ്റ വിഭാഗം കൈമാറി.
പിതാവിന്റെ അഭവത്തില്‍ കുട്ടികളുടെ താമസരേഖ മാതാവിന്റെ സ്‌പോണ്‍സര്‍ഷിപ്പിലേക്ക് മാറ്റുന്നതിനു നേരത്തെ ഏര്‍പ്പെടുത്തിയ നിയന്ത്രണം പിന്‍വലിച്ചതായും ആഭ്യന്തര മന്ത്രാലയം കുടിയേറ്റ വിഭാഗം വക്താവ് അറിയിച്ചു.
കുട്ടികളുടെ പിതാവ് രാജ്യം വിട്ടു പോവുകയോ, മരണമടയുകയോ ചെയ്യുന്ന സാഹചര്യത്തില്‍ മാതാവിന്റെ സ്‌പോണ്‍സര്‍ഷിപ്പിലേക്ക് വീസ മാറ്റുന്നതിനുള്ള അവസരം താത്കാലികമായി റദ്ദാക്കിയിരുന്നു. ഇത് സര്‍ക്കാര്‍ പുനപരിശോധിക്കുകയും ഇപ്പോള്‍ അതിനുള്ള അവസരം ഒരുക്കുകയുമാണ്.
എന്നാല്‍ മാതാവിന് 500 ദിനാര്‍ മിനിമം വേതനം ഉണ്ടായിരിക്കണമെന്ന നിബന്ധനകള്‍ തുടരും. അതേസമയം വിദ്യാഭ്യാസ മന്ത്രാലയത്തിലെ വനിതാ അധ്യാപകര്‍, ആരോഗ്യ മന്ത്രാലയത്തിലെ വനിതാ നഴ്‌സമാര്‍ തുടങ്ങിയ തസ്തികകളില്‍ ജോലി ചെയ്യൂന്നവര്‍ക്ക് നിബന്ധനകള്‍ ബാധകമല്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല