1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 17, 2023

സ്വന്തം ലേഖകൻ: കുവൈത്തിൽ പേപ്പർ ഗതാഗത ഫൈനുകൾ നിർത്തലാക്കുന്നു. നേരത്തെ ട്രാഫിക് നിയമലംഘനം നടത്തുന്ന വാഹനങ്ങൾക്ക് നൽകിയിരുന്ന പേപ്പർ രശീതി നിർത്തി വാഹനത്തിന്റെ ഉടമയയുടെ നമ്പറിൽ സന്ദേശം അയക്കുന്ന സംവിധാനം ഉടൻ നടപ്പിലാക്കുമെന്ന് ട്രാഫിക് വിഭാഗം അറിയിച്ചു.

പരിസ്ഥിതി സംരക്ഷണത്തിന്റെയും പേപ്പർ മലിനീകരണം കുറക്കുന്നതിന്റെയും ഭാഗമായിട്ടാണ് പുതിയ നടപടി. രാജ്യത്തെ പ്രകൃതി സംരക്ഷണത്തിനുള്ള പ്രോത്സാഹനവും മാലിന്യ നിർമാർജനത്തിനായുള്ള രാജ്യത്തിന്റെ ഭാവി പദ്ധതികളെ പിന്തുണയ്ക്കുന്നതിന്റെ ഭാഗമാണിതെന്നും ട്രാഫിക് അധികൃതർ കൂട്ടിച്ചേർത്തു.

രാജ്യത്ത് ജൈവമാലിന്യം കഴിഞ്ഞാൽ രണ്ടാം സ്ഥാനം പേപ്പർ മാലിന്യങ്ങൾക്കാണുള്ളത്. ഇതു കൂടി കണക്കിലെടുത്താണ് പുതിയ നടപടി. അതിനിടെ പ്രവാസികൾക്ക് ഡ്രൈവിങ് ലൈസൻസ് അനുവദിക്കുന്നതിന് പുതിയ ചട്ടങ്ങൾ പ്രഖ്യാപിച്ച് ആഭ്യന്തര മന്ത്രാലയത്തിലെ ട്രാഫിക് വിഭാഗം. പുതിയ സർക്കാർ രൂപവത്കരണത്തിനുശേഷം ഇത് അനുമതിക്കായി സമർപ്പിക്കും എന്നാണ് കുവെെറ്റ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ലെെസൻസിന് അപേക്ഷിക്കുന്ന പ്രവാസികളുടെ മിനിമം വേതനം വർധിപ്പിക്കണമെന്നാണ് പുതിയ വ്യവസ്ഥയിൽ പറയുന്നത്. പ്രത്യേക വിഭാഗം തൊഴിലുകൾക്ക് മാത്രമേ ഡ്രൈവിങ് ലൈസൻസ് ലഭിക്കുകയുള്ളു. റോഡിലെ വാഹനങ്ങളുടെ എണ്ണം കുറക്കുകയാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.