സ്വന്തം ലേഖകൻ: കുവെെറ്റിൽ ചൂട് കൂടുന്നു. രാജ്യത്ത് ഉയർന്ന താപനിലയാണ് ഇപ്പോൾ ഉള്ളത്. കുവെെറ്റിലും സിറ്റിയിലും ജഹ്‌റയിലും അന്തരീക്ഷ താപനില 51 ഡിഗ്രി സെൽഷ്യസിലെത്തിയതായി കാലാവസ്ഥ നിരീക്ഷകൻ ജമാൽ ഇബ്രാഹിം വ്യക്തമാക്കി. ചൂട് കൂടിയതോടെ ജാഗ്രതപാലിക്കാൻ നിർദ്ദേശം കുവെെറ്റ് സ്വദേശികൾക്കും വിദേശികൾക്കും നൽകിയിട്ടുണ്ട്.
കഴിഞ്ഞ ദിവസങ്ങളില്‍ താപനില 50 ഡിഗ്രി സെൽഷ്യസ് കഴിയുമെന്ന് കാലാവസ്ഥ മുന്നറിയിപ്പ് നൽകിയിരുന്നു. വരും ദിവസങ്ങളിൽ ചൂട് കൂടും എന്നാണ് റിപ്പോർട്ട്. ഫ് മറൈൻ നിരീക്ഷകന്‍ യാസർ അൽ ബ്ലൂഷി ആണ് ഇക്കാര്യം അറിയിച്ചത്. പകല്‍ സമയത്ത് ഉയര്‍ന്ന താപനില അനുഭവപ്പെടും. രാത്രി കാലങ്ങളില്‍ ചൂട് 35-27 ഡിഗ്രിയിലേക്ക് താഴും. ലോകത്തിലെ ഏറ്റവും ഉയർന്ന താപനിലയിൽ ഇപ്പോൾ കുവെെറ്റ് അഞ്ചാം സ്ഥാനത്ത് ആണ് എത്തിയിരിക്കുന്നത്.
പ്രാദേശിക മാധ്യമമായ അൽ ഖബസ് ആണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. ഉയര്‍ന്ന താപനില രേഖപ്പെടുത്തിയ രാജ്യങ്ങളുടെ പട്ടികയിൽ കുവെെറ്റും മുമ്പും ഇടം പിടിച്ചിട്ടുണ്ട്. 53.9 ഡിഗ്രി സെല്‍ഷ്യസ് 20216ൽ രേഖപ്പെടുത്തിയ സമയം ഉണ്ടായിട്ടുണ്ട്. ഏഷ്യയിലെ ഒന്നാമത്തെയും ലോക ചരിത്രത്തിലെ മൂന്നാമത്തെയും ഉയര്‍ന്ന താപനില രേഖപ്പെടുത്തിയ സ്ഥലം ആണ് കുവെെറ്റ്. ചൂട് കൂടി സാഹചര്യത്തിൽ പ്രതിദിന വൈദ്യുതി ഉപഭോഗവും രാജ്യത്ത് കൂടിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല