സ്വന്തം ലേഖകൻ: അധ്യാപകരുടെ ഹാജർ രേഖപ്പെടുത്തുന്നതിനായി വിരലടയാളം ഉൾപ്പെടുത്തിയ പഞ്ചിങ് നടപ്പാക്കാനുള്ള തീരുമാനത്തിൽനിന്നു പിന്മാറില്ലെന്ന് അധികൃതര്‍ അറിയിച്ചു.ഫെബ്രുവരി 11 മുതലാണ് സ്കൂളുകളിൽ ഹാജർ രേഖപ്പെടുത്തുന്നതിന് ഈ സംവിധാനം ആരംഭിച്ചത്.
വിരലടയാളം നടപ്പാക്കുന്നതിനെതിരെ ടീച്ചേഴ്സ് അസോസിയേഷൻ രംഗത്ത് വന്നിരുന്നു. വിദ്യാഭ്യാസ മേഖലയില്‍ അനാവശ്യമായ ഭാരം സൃഷ്ടിക്കാന്‍ മാത്രമേ പുതിയ നീക്കം സഹായകരമാവുകയുള്ളുവെന്നും ഓഫിസ് ജീവനക്കാരുടെ ജോലിയില്‍ നിന്നും വ്യത്യസ്തമാണ് അധ്യാപന ജോലിയെന്നും അധ്യാപകര്‍ വ്യക്തമാക്കി.
എന്നാല്‍, സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായാണ് രാജ്യത്തെ വിവിധ മന്ത്രാലയങ്ങളില്‍ ഫിംഗർപ്രിന്റ് സംവിധാനം നടപ്പിലാക്കിയതെന്നും ഇതില്‍നിന്ന് ഏതെങ്കിലും സർക്കാർ ഏജൻസിയെ ഒഴിവാക്കില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. സ്കൂളുകളില്‍ സ്ഥാപിക്കുന്ന വിരലടയാള ഉപകരണങ്ങൾ സിവില്‍ സർവിസ് ബ്യൂറോയുടെ സാങ്കേതിക സംവിധാനവുമായും ബന്ധിപ്പിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല