സ്വന്തം ലേഖകൻ: രാജ്യത്ത് അടുത്ത മാസം ആരംഭിക്കുന്ന രണ്ടാം സെമസ്റ്ററിന് മുന്നോടിയായി കുവൈത്തില്‍ 400 ഓളം പുതിയ അധ്യാപകെ നിയമിച്ചതായി ഒരു പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. പ്രാദേശിക കരാര്‍ മുഖേന പുതിയ അധ്യാപകരെ നിയമിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ വിദ്യാഭ്യാസ മന്ത്രാലയം പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും ഇന്റര്‍വ്യൂ പാസായ കൂടുതല്‍ അധ്യാപകരെ നിയമിക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കുമെന്നും വിദ്യാഭ്യാസ വൃത്തങ്ങളെ ഉദ്ധരിച്ച് അല്‍ റായ് പത്രം വ്യക്തമാക്കി.
900 അധ്യാപകരുടെ ഒഴിവുകള്‍ മന്ത്രാലയം പുറത്തുവിട്ടിട്ടുണ്ട്. പ്രവാസികള്‍, ഗള്‍ഫ് പൗരന്മാര്‍ ഉള്‍പ്പെടെ 1100 ലധികം അധ്യാപകരുമായി മന്ത്രാലയം കരാര്‍ സ്ഥാപിച്ചിരുന്നു. മാര്‍ച്ച് 6 ന് ആരംഭിക്കാനിരിക്കുന്ന പുതിയ സെമസ്റ്ററിന് മുന്നോടിയായി സ്‌കൂളുകളിലെ തൊഴിലാളികളുടെ കുറവ് നികത്താന്‍ മന്ത്രാലയം 900 ത്തോളം പുതിയ ശുചീകരണ തൊഴിലാളികളെ നിയമിച്ചിട്ടുണ്ട്.
ഫെബ്രുവരി 13 നാണ് സെമസ്റ്റര്‍ ആദ്യം ആരംഭിക്കേണണ്ടിയിരുന്നത്. എന്നാല്‍, സ്വാതന്ത്ര്യ ദിനം, വിമോചന ദിനം, അല്‍ ഇസ്‌റാ വല്‍ മിറാദ് എന്നിവയില്‍ പൊതു അവധിക്കായി വിദ്യാഭ്യാസ മന്ത്രാലയം മാര്‍ച്ച് 6 ലേക്ക് മാറ്റുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല