1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 2, 2017

സ്വന്തം ലേഖകന്‍: ചെലവു ചുരുക്കലിന്റെ ഭാഗമായി വിദേശികള്‍ ജോലി ചെയ്യുന്ന തസ്തികകള്‍ മരവിപ്പിക്കാന്‍ കുവൈത്ത് സര്‍ക്കാര്‍, ജോലി നഷ്ടമാവുക 730 ഓളം പ്രവാസികള്‍ക്ക്. പൊതു ചെലവ് നിയന്ത്രിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി പാര്‍ലിമെന്‍ ബജറ്റ് കമ്മിറ്റി ധനകാര്യ മന്ത്രാലയത്തിന് സമര്‍പ്പിച്ച ശുപാര്‍ശ നടപ്പാക്കിയാല്‍ 730 തസ്തികകളില്‍ നിന്ന് വിദേശികള്‍ പുറത്താകും. വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ ജോലി ചെയ്യുന്ന 730 വിദേശികളെ ജൂലൈ ഒന്നുമുതല്‍ ഒഴിവാക്കണമെന്നാണ് ബജറ്റ് കമ്മിറ്റിയുടെ ശുപാര്‍ശ.

ബജറ്റ് കമ്മി നികത്താന്‍ പൊതു ചെലവ് നിയന്ത്രണം അനിവാര്യമാണെന്നു ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ മേഖലയിലെ അനാവശ്യ തസ്തികകള്‍ ഒഴിവാക്കണമെന്നു ബജറ്റ് കമ്മിറ്റി നിര്‍ദേശിച്ചത്. 13.3 ബില്യന്‍ ദീനാറിന്റെ വരുമാനം പ്രതീക്ഷിക്കുന്ന നടപ്പ് സാമ്പത്തിക വര്‍ഷത്തെ ബജറ്റില്‍ 19.9 ബില്യന്‍ ദീനാര്‍ ആണ് ചെലവ് കണക്കാക്കിയത്. പോയ വര്‍ഷത്തെ അപേക്ഷിച്ച് ഇക്കുറി എണ്ണ വരുമാനത്തില്‍ മൂന്ന് ശതമാനത്തിന്റെ വര്‍ധനയുണ്ടായിട്ടും പൊതു ചെലവ് നിയന്ത്രിക്കാനാകാത്തതിനാല്‍ അധിക വരുമാനം ബജറ്റില്‍ കാര്യമായി പ്രതിഫലിച്ചിട്ടില്ല.

201718 സാമ്പത്തികവര്‍ഷത്തില്‍ ശമ്പളവും മറ്റ് ആനുകൂല്യങ്ങള്‍ക്കും മാത്രമായി 6.7 ബില്യന്‍ ദീനാര്‍ ചെലവഴിക്കണം ഇതില്‍ 600 മില്യന്‍ ദീനാര്‍ പൊതുമേഖലയിലെ വിദേശികളുടെ ശമ്പളത്തിനുവേണ്ടിയാണ് വകയിരുത്തിയത്. ഏറ്റവും പുതിയ കണക്ക് പ്രകാരം 3,71,437 സര്‍ക്കാര്‍ ജീവനക്കാരാണ് കുവൈത്തിലുള്ളത്. ഇതില്‍ രണ്ടര ലക്ഷത്തോളം സ്വദേശികളും ബാക്കി വിദേശികളുമാണ്. കുവൈത്ത് സെന്‍ട്രല്‍ ബാങ്ക് കഴിഞ്ഞ ദിവസം പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം ലോകത്ത് ഏറ്റവും കൂടുതല്‍ പൊതുധനം ചെലവഴിക്കുന്നത് കുവൈത്താണ്. ജി.ഡി.പിയുടെ 56.4 ശതമാനമാണ് കുവൈത്ത് ഉദ്യോഗസ്ഥരുടെ ശമ്പളത്തിനും മറ്റു ആനുകൂല്യങ്ങള്‍ക്കുമായി ചെലവിടുണ്ടെന്നാണ് കണക്ക്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.