സ്വന്തം ലേഖകൻ: പുതിയ അധ്യയന വർഷത്തിന് മുന്നോടിയായി, ഗതാഗതക്കുരുക്ക് ലഘൂകരിക്കാൻ സ്കൂൾസമയം പരിഷ്കരിച്ച് കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയം. ഇതിന്റെ ഭാഗമായി ഈ അധ്യയന വർഷം തന്നെ രാജ്യവ്യാപകമായി സ്കൂൾ ക്ലാസുകൾക്ക് പുതിയ സമയക്രമം നിശ്ചയിച്ചു.
നഴ്സറികൾ രാവിലെ 7.15ന് ആരംഭിച്ച് 12.05ന് അവസാനിക്കും. അതേസമയം, പ്രാഥമിക വിദ്യാലയങ്ങളും ഇതേസമയം പ്രവർത്തനം തുടങ്ങുമെങ്കിലും ഒരുമണിക്കൂർ കഴിഞ്ഞ് ഉച്ചക്ക് ഒരുമണി വരെയാണ് ക്ലാസ്. വിദ്യാഭ്യാസ മന്ത്രി ഡോ. അദേൽ അൽ-മാനേ അംഗീകരിച്ചതിനെത്തുടർന്നാണ് സമയം പരിഷ്കരിച്ച് ഉത്തരവിറക്കിയതെന്ന് മന്ത്രാലയം വാർത്തക്കുറിപ്പിൽ അറിയിച്ചു.
മിഡിൽ, ഹൈസ്കൂളുകളിൽ ക്ലാസ് സമയവും ക്രമീകരിച്ചിട്ടുണ്ട്. നിലവിൽ രാവിലെ 7.30 മുതൽ 1.40 വരെയുണ്ടായിരുന്ന ക്ലാസുകൾ, ഇനി 7.45 വരെ മുതൽ 1.55 വരെയായിരിക്കും. ഈ അധ്യയന വർഷത്തിൽ പുതിയ സമയക്രമം പ്രാബല്യത്തിൽ വരുമെന്നും പ്രസ്താവനയിൽ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല