1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 3, 2022

സ്വന്തം ലേഖകൻ: ജോലിയും വരുമാനവുമില്ലാത്ത വിവിധ രാജ്യക്കാരായ 15,000 പ്രവാസികളെ കുവൈത്ത് നാടുകടത്തി. വരുമാനമില്ലാതെ രാജ്യത്തു തുടരുന്നത് കുറ്റകൃത്യങ്ങൾക്കു പ്രേരിപ്പിക്കുമെന്ന വിലയിരുത്തലിലാണ് നടപടി. നിയമവിരുദ്ധ താമസക്കാരെ പിടികൂടുന്നതിന്റെ ഭാഗമായി നടത്തിയ തിരച്ചിലിലാണ് ജോലിയില്ലാതെ അലഞ്ഞുതിരിയുന്നവരെ കണ്ടെത്തിയത്.

മാർക്കറ്റിലോ വല്ലപ്പോഴും ഒന്നോ രണ്ടോ മണിക്കൂർ ലഭിക്കുന്ന താൽക്കാലിക ജോലികൾ ചെയ്തുവരികയായിരുന്നു പലരും. ചിലർ നിയമം ലംഘിച്ച് വഴിയോര കച്ചവടത്തിലും ഏർപ്പെട്ടിരുന്നു. നാടുകടത്തിയവരിൽ ഭൂരിഭാഗവും ഏഷ്യൻ, അറബ് വംശജരാണ്.

താമസം നിയമവിധേയമാണെങ്കിലും നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടാൽ പിടികൂടി നാടുകടത്തുമെന്ന് സുരക്ഷാസേന മുന്നറിയിപ്പു നൽകി. തൊഴിൽ വിപണിയിലെ ജനസംഖ്യാ അസന്തുലനം കുറയ്ക്കാനും നടപടി സഹായകമായതായി സുരക്ഷാവകുപ്പ് വിലയിരുത്തി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.