സ്വന്തം ലേഖകൻ: കുവൈത്ത് യൂനിവേഴ്സിറ്റിയിൽ വിദേശ വിദ്യാർഥികൾക്ക് ഉന്നത പഠനത്തിനുള്ള അവസരം ഒരുങ്ങുന്നു. ബിരുദ ബിരുദാനന്തര കോഴ്സുകളിൽ 300 വിദേശ വിദ്യാർഥികൾക്ക് പ്രവേശനം നല്‍കുമെന്ന് സർവകലാശാല വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
അന്താരാഷ്ട്ര സർവകലാശാല റാങ്കിങ്ങിൽ മികച്ച നേട്ടം കൈവരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് വിദേശി വിദ്യാർഥികളുടെ എണ്ണം വർധിപ്പിക്കുന്നത്. ജി.സി.സി അംഗ രാജ്യങ്ങളിലെയും മറ്റു വിദേശ രാജ്യങ്ങളിൽ നിന്നുള്ളവർക്കുമാണ് അവസരം നല്‍കുക.
ഈ വർഷം ടൈംസ് ഹയർ എജുക്കേഷൻ പുറത്തിറക്കിയ ആഗോള റാങ്കിങ്ങിൽ കുവൈത്ത് യൂനിവേഴ്സിറ്റി ശ്രദ്ധേയമായ നേട്ടം കൈവരിച്ചിരുന്നു. 1966ലാണ് കുവൈത്ത് സർവകലാശാല സ്ഥാപിതമായത്. 37,000 വിദ്യാർഥികൾ കുവൈത്ത് യൂനിവേഴ്സിറ്റിയിൽ നിലവില്‍ പഠിക്കുന്നുണ്ട്.
പഠനത്തോടൊപ്പം മറ്റു പ്രവർത്തനങ്ങളിലും യൂനിവേഴ്സിറ്റി വിദ്യാർഥികൾ മികവു പുലർത്തുന്നു. കുവൈത്തിന്റെ ആദ്യ ബഹിരാകാശ ഉപഗ്രഹമായ കുവൈത്ത് സാറ്റ്-1ന് രൂപം നൽകുന്നതിൽ പ്രധാന സംഭാവന നൽകിയത് കുവൈത്ത് യൂനിവേഴ്സിറ്റിയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല