![](https://www.nrimalayalee.com/wp-content/uploads/2021/06/Vaccine-Certificate-Expats-Passport-Number.jpg)
സ്വന്തം ലേഖകൻ: വാക്സിൻ സർട്ടിഫിക്കറ്റിലെ വിവരങ്ങൾ പുതുക്കുന്നതിന് കുവൈത്ത് ആരോഗ്യമന്ത്രാലയം വാട്സ്ആപ് സേവനം ആരംഭിച്ചു. പാസ്പോർട്ട് പുതുക്കിയ പൗരന്മാരും വിദേശികളും ഈ സേവനം ഉപയോഗപ്പെടുത്തി പുതിയ പാസ്പോർട്ട് നമ്പർ സർട്ടിഫിക്കറ്റിൽ ചേർക്കണമെന്ന് അധികൃതർ നിർദേശിച്ചു.
24971010 എന്ന വാട്സാപ്പ് നമ്പറിലാണ് ബന്ധപ്പെടേണ്ടത്. പുതിയ പാസ്പോർട്ടിന്റെ പകർപ്പും ഇമ്യൂൺ ആപ്ലിക്കേഷനിൽനിന്ന് ഡൗൺലോഡ് ചെയ്ത വാക്സിനേഷൻ സർട്ടിഫിക്കറ്റ്, പാസ്പോർട്ട് നമ്പർ അപ്ഡേറ്റ് ചെയ്യാനുള്ള അഭ്യർഥന എന്നിവ അയക്കണം.
ഉദ്യോഗസ്ഥർ ആക്ഷൻ പരിശോധിച്ച് തിരുത്തലുകൾ നടത്തും. മിശ്രിഫിലെ വാക്സിനേഷൻ ഡേറ്റ സെൻററിൽ പോകാതെ തന്നെ തിരുത്തലുകൾ നടത്താൻ കഴിയുമെന്നും അധികൃതർ വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല