സ്വന്തം ലേഖകൻ: വിദേശികളുടെ വിസഅപേക്ഷയോടൊപ്പം മെഡിക്കൽ സർട്ടിഫിക്കറ്റും ഡിഎൻഎ ടെസ്റ്റ് ഫലവും ഹാജരാക്കണമെന്ന നിയമഭേദഗതി കൊണ്ടുവരാൻ കുവൈത്ത് ആലോചിക്കുന്നു.
വിദേശി പൂർണ ആരോഗ്യവാന്മാരാണെന്ന് ഉറപ്പാക്കുന്നതിലൂടെ ദീർഘകാല ചികിത്സാ ചെലവ് കുറയ്ക്കാമെന്ന നിർദേശത്തിന്റെ അടിസ്ഥാനത്തിലാണിത്. തൊഴിൽ, ബിസിനസ്, കുടുംബ വീസകളിലെത്തുന്നവർക്കു ബാധകമാക്കണമെന്നും നിർദേശമുണ്ട്. നിലവിൽ വിസലഭിച്ച് കുവൈത്തിലേക്കു വരുന്നതിനു മുൻപു മാത്രമാണ് മെഡിക്കൽ പരിശോധന നടത്തുന്നത്.
എന്നാൽ, ഗുരുതര, മാനസിക, പകർച്ച വ്യാധി രോഗങ്ങൾ ഇല്ലെന്ന മെഡിക്കൽ സർട്ടിഫിക്കറ്റും ഡിഎൻഎ ഫലവും ഹാജരാക്കുന്ന വിദേശികൾക്കു മാത്രം വിസനൽകിയാൽ മതിയെന്ന നിർദേശമാണ് ഇപ്പോൾ പരിഗണിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല