സ്വന്തം ലേഖകന്‍: കുവൈത്ത് വിസ, കൊച്ചിയിലേയും ഹൈദരാബാദിലേയും ഖദാമത്ത് ഓഫീസുകള്‍ പൂട്ടുന്നു. കുവൈത്ത് വിസാ നടപടിയുടെ ഭാഗമായി ഉദ്യോഗാര്‍ഥികള്‍ക്കുള്ള വൈദ്യപരിശോധന നടത്തുന്ന ഏജന്‍സിയായ ഖദാമത്ത് ഇന്റഗ്രേറ്റഡ് സൊലൂഷന്‍സിന്റെ കൊച്ചിയിലേയും ഹൈദരാബാദിലേയും ഓഫീസുകള്‍ പൂട്ടാന്‍ കുവൈത്ത് കോണ്‍സുലേറ്റ് നിര്‍ദേശം നല്‍കി.
ഇനി വൈദ്യപരിശോധന നടത്താന്‍ ഡല്‍ഹിയിലും മുംബൈയിലുമുള്ള ഖദാമത്തിന്റെ ഓഫീസുകളെ ആശ്രയിക്കേണ്ടി വരുമെന്നതിനാല്‍ ഉദ്യോഗാര്‍ഥികള്‍ വലയും. അമിത ഫീസ് ഈടാക്കുന്നുവെന്ന പരാതിലളെ തുടര്‍ന്ന് മഹാരാഷ്ട്ര ലീഗല്‍ മെട്രോളജി സെല്‍ നടപടിയെടുത്തതോടെ കഴിഞ്ഞ ജൂണ്‍ 29 ന് കമ്പനിയുമായുള്ള കരാര്‍ കുവൈത്ത് അധികൃതര്‍ റദ്ദാക്കുകയും ചുമതല ഗാംകയെ ഏല്‍പിക്കുകയും ചെയ്തിരുന്നു.
എന്നാല്‍, അപ്രതീക്ഷിതമായി തിങ്കളാഴ്ച മുതല്‍ ചുമതല ഖദാമത്തിനുതന്നെയെന്ന് വ്യക്തമാക്കി കുവൈത്ത് കോണ്‍സുലേറ്റ് ജനറല്‍ വിജ്ഞാപനമിറക്കുകയായിരുന്നു. 3700 രൂപ മാത്രം ഫീസായി ഈടാക്കിയിരുന്ന ഗാംകയ്ക്കു കേരളത്തില്‍ മാത്രം പത്ത് സെന്ററുകള്‍ ഉണ്ടായിരുന്നു. 12,000 രൂപയാണ് ഖദാമത്ത് വൈദ്യപരിശോധനക്കായി ഇനി മുതല്‍ ഈടാക്കുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല