സ്വന്തം ലേഖകൻ: പ്രവാസികളുടെ വീസയിലെ വ്യക്തി വിരങ്ങൾ മാറ്റം വരുത്തുന്നത് വിലക്കി കുവെെറ്റ്. വീസയിലെ പേര്, ജനന തിയതി, രാജ്യം തുടങ്ങിയ വ്യക്തിഗത വിവരങ്ങളിൽ മാറ്റം വരുത്തുന്നത് ആണ് കുവെെറ്റ് വിലക്കിയിരിക്കുന്നത്.
വീസയിലെ വിവരങ്ങൾ മാറ്റാൻ ആഗ്രഹിക്കുന്നവർ കമ്പനി ഉടമ വഴി വീസ റദ്ദാക്കാൻ അപേക്ഷിക്കണം. തുടർന്ന് വീസ റദ്ദാക്കി പുതിയ വീസക്ക് അപേക്ഷിക്കണം. തൊഴിൽ, സന്ദർശന വീസകൾ ഓൺലെെൻ വഴിയും റദ്ദാക്കാൻ സാധിക്കും.
അതേസമയം പ്രവാസികളായി കുവൈത്തില്‍ കഴിയുന്നവര്‍ക്ക് രാജ്യത്തിന് പുറത്തേക്ക് പോകണമെങ്കില്‍ സര്‍ക്കാരുമായി ബന്ധപ്പെട്ട എല്ലാ സാമ്പത്തിക ബാധ്യതകളും തീര്‍ത്തിരിക്കണമെന്ന് ഏതാനും ദിവസം മുമ്പാണ് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചത്.
ട്രാഫിക് പിഴകള്‍ പൂര്‍ണമായും അടച്ചുതീര്‍ത്താല്‍ മാത്രമേ എക്‌സിറ്റ് വീസ അനുവദിക്കുകയുള്ളൂവെന്ന നിയമം കഴിഞ്ഞ ആഗസ്ത് 19 ശനിയാഴ്ച മുതലാണ് പ്രാബല്യത്തില്‍ വന്നത്. എക്‌സിറ്റ് വീസയ്ക്ക് വൈദ്യുതിയുടെയും വെള്ളത്തിന്റെയും ബില്ലുകള്‍ കൂടി അടയ്ക്കണമെന്ന നിയമം സെപ്റ്റംബര്‍ ഒന്ന് വെള്ളിയാഴ്ച മുതലും പ്രാബല്യത്തിലായി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല