1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 6, 2023

സ്വന്തം ലേഖകൻ: കുവൈത്തില്‍ അടുത്ത വര്‍ഷം മുതല്‍ വീസകള്‍ പുതുക്കുന്നതിനുള്ള ഫീസ്‌ കുത്തനെ വര്‍ദ്ധിപ്പിക്കാന്‍ ആഭ്യന്തര മന്ത്രാലയം ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. നിലവിലെ തുകയുടെ മൂന്നിരട്ടി ഫീസ്‌ വര്‍ദ്ധിപ്പിക്കുവാനാണ് ആലോചന. ഇഖാമ ഫീസ്‌ വര്‍ദ്ധന സംബന്ധിച്ച അന്തിമ റിപ്പോര്‍ട്ട് ഉപ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ്‌ തലാലിന്‍റെ അംഗീകാരത്തിനായി സമര്‍പ്പിച്ചതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു.

നേരത്തെ പല തവണ ഇത്തരത്തിലുള്ള നിര്‍ദ്ദേശം വന്നിരുന്നുവെങ്കിലും തീരുമാനം മാറ്റിവെക്കുകയായിരുന്നു. കുവൈത്തില്‍ നിലവിലെ വീസ പുതുക്കുന്നതിനുള്ള ഫീസ് മറ്റു ഗൾഫ് രാജ്യങ്ങളെ അപേക്ഷിച്ച് കുറവാണ്. അതിനിടെ നിര്‍ദ്ദേശങ്ങള്‍ അംഗീകരിക്കപ്പെട്ടാൽ മലയാളികള്‍ അടക്കമുള്ള പ്രവാസികൾക്ക് വലിയ തിരിച്ചടിയായിരിക്കും.

തൊഴില്‍ വിപണി ക്രമീകരിക്കുക, ജനസംഖ്യാപരമായ അസന്തുലിതത്വം കുറയ്ക്കുക എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് കടുത്ത തീരുമാനങ്ങളിലേക്ക് കുവൈത്ത് സര്‍ക്കാര്‍ നീങ്ങുന്നത്‌. സ്വദേശികളുടെ ജനസംഖ്യയ്ക്ക് അനുപാതികമായി വിദേശ ജനസംഖ്യയുടെ തോത് പരിമിതപ്പെടുത്തിയില്ലെങ്കില്‍ കുവൈത്തിലെ യുവതലമുറ അഭിമുഖീകരിക്കുന്ന തൊഴിലില്ലായ്മ ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കഴിയില്ലെന്നാണ് വിലയിരുത്തല്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.