സ്വന്തം ലേഖകൻ: ചരിത്രസന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി കുവൈത്തിലെത്തി. 43 വര്‍ഷത്തിനുശേഷം ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി കുവൈത്തില്‍ എത്തുന്നത്. ഇതിനുമുമ്പ് 1981-ല്‍ ഇന്ദിരാ ഗാന്ധിയാണ് കുവൈത്ത് സന്ദര്‍ശിച്ച ഇന്ത്യന്‍ പ്രധാനമന്ത്രി.
രണ്ട് ദിവസമാണ് പ്രധാനമന്ത്രി കുവൈത്തിലുണ്ടാകുക. കുവൈത്ത് അമീര്‍ ഷെയ്ഖ് മിഷാല്‍ അല്‍ അഹമ്മദ് അല്‍ ജാബിര്‍ അല്‍ സബാഹിന്റെ ക്ഷണപ്രകാരമാണ് മോദി കുവൈത്തിലെത്തിയത്. ഊഷ്മളമായ സ്വീകരണമാണ് പ്രധാനമന്ത്രിക്ക് കുവൈത്തില്‍ ലഭിച്ചത്. ഹോട്ടലിലെത്തിയ മോദിയെ കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ കലാരൂപങ്ങള്‍ അവതരിപ്പിച്ചുകൊണ്ടാണ് ഇന്ത്യന്‍ സമൂഹം സ്വീകരിച്ചത്.
കുവൈത്ത് അമീര്‍, കിരീടാവകാശി എന്നിവരുമായും കുവൈത്തിലെ ഉന്നതനേതാക്കളുമായും മോദി കൂടിക്കാഴ്ച നടത്തും. ഇതിനൊപ്പം മോദി ലേബര്‍ ക്യാമ്പ് സന്ദര്‍ശിക്കുകയും ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യുകയും ചെയ്യും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല