![](https://www.nrimalayalee.com/wp-content/uploads/2019/11/Visa3.jpg)
സ്വന്തം ലേഖകൻ: കുവൈത്തിലെ മൂന്ന് മാസത്തെ എന്‍ട്രി വിസകള്‍ ആരംഭിക്കുന്നതിനെ കുറിച്ചുള്ള വാര്‍ത്തകള്‍ വ്യക്തത വരുത്തി ആഭ്യന്തര മന്ത്രാലയം. ബിസിനസ് വിസകള്‍ മാത്രമാണ് അനുവദിക്കുകയുള്ളൂവെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. എന്നാല്‍, കഴിഞ്ഞ ഞായറാഴ്ച മുതല്‍ രാജ്യത്ത് ഫാമിലി വിസിറ്റ് വിസകള്‍ അനുവദിക്കുമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചിരുന്നു.
വിസ അനുവദിക്കുന്നതുമായി ബന്ധപ്പെട്ടുള്ള പുതിയ തീരുമാനം ബിസിനസ് വിസകളുമായി മാത്രം ബന്ധപ്പെട്ടതാണെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ പബ്ലിക് റിലേഷന്‍സ് ആന്റ് സെക്യൂരിറ്റി മീഡിയ വിഭാഗം ഡയറക്ടര്‍ ബ്രിഗ് ജനറല്‍ തൗഹീദ് അല്‍- കന്ദരി വ്യക്തമാക്കി.
കോവിഡ് മഹാമാരി സമയത്ത്, ബിസിനസ് വിസകളുടെ കാലാവധി ആറ് മാസത്തേയ്ക്ക് നീട്ടിയിരുന്നു. എന്നാല്‍, ബിസിനസ് വിസയുടെ കാലാവധി മൂന്ന് മാസമായി കഴിഞ്ഞ 20 ഞായറാഴ്ച ആഭ്യന്തര മന്ത്രാലയം മാറ്റിയിരുന്നു. നിലവില്‍ ചില നിബന്ധനകള്‍ പാലിക്കുന്ന അപേക്ഷകള്‍ക്ക് മാത്രമേ ഫാമിലി വിസ നല്‍കാന്‍ കഴിയൂവെന്ന് അദ്ദേഹം വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല