1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 5, 2023

സ്വന്തം ലേഖകൻ: പിഴയടക്കാൻ ആവശ്യപ്പെട്ട് ലിങ്ക് സഹിതം വരുന്ന സന്ദേശങ്ങളെ ജാഗ്രതയോടെ സമീപിക്കണമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം. ട്രാഫിക് ഫൈൻ അടക്കാൻ ആവശ്യപ്പെട്ട് പലർക്കും വ്യാപകമായ സന്ദേശങ്ങൾ ലഭിക്കുന്ന പശ്ചാത്തലത്തിലാണ് അധികൃതർ ജാഗ്രതാ നിർദേശം നൽകിയത്.

ട്രാഫിക് ലംഘനങ്ങൾക്ക് ആഭ്യന്തര മന്ത്രാലയം അലേർട്ടുകളും അറിയിപ്പുകളും സഹൽ ആപ്ലിക്കേഷൻ വഴി മാത്രമാണ് അയക്കുന്നത്. സന്ദേശങ്ങളുടെ ആധികാരികത ഉറപ്പാക്കി മാത്രമേ പണമടക്കാവൂ. വ്യക്തിപരവും സാമ്പത്തികപരവുമായ വിവരങ്ങൾ പങ്കുവെക്കുമ്പോൾ വളരെ സൂക്ഷിക്കണമെന്ന് അധികൃതർ പറഞ്ഞു. സർക്കാർ സ്ഥാപനങ്ങളുടെ പേരിലുള്ള വ്യാജ വെബ്സൈറ്റുകൾക്കെതിരേ ജാഗ്രത പാലിക്കണമെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.

അതിനിടെ അനധികൃതമായി രാജ്യത്ത് കഴിയുന്ന വിദേശികളെ കണ്ടെത്തി നാടുകടത്തുന്നതിനുള്ള നടപടികള്‍ കുവൈത്തില്‍ ശക്തമായി തുടരുന്നു. കഴിഞ്ഞ മൂന്നു മാസത്തിനിടെ 12,000 പ്രവാസികളെ അവരുടെ രാജ്യങ്ങളിലേക്ക് നാടുകടത്തിയതായി കുവൈത്ത് അധികാരികളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഓഗസ്റ്റ് മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലയളവിലാണ് ഇത്രയും പേരെ തിരിച്ചയച്ചത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന പരിശോധനയില്‍ താമസ നിയമം, തൊഴില്‍ നിയമം, പൊതുധാര്‍മിക നിയമം, ഗുരുതരമായ ട്രാഫിക് നിയമലംഘനം തുടങ്ങിയ കുറ്റങ്ങള്‍ക്കാണ് ഇവര്‍ അറസ്റ്റിലായത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.