സ്വന്തം ലേഖകൻ: ജനുവരി മധ്യത്തോടെ കുവൈത്ത് കൊടും തണുപ്പിലേക്കു നീങ്ങും. വടക്കുപടിഞ്ഞാറൻ കാറ്റ് വീശുന്നതോടെ പൂജ്യത്തിൽ താഴെയായിരിക്കും കുവൈത്തിലെ താപനിലയെന്നു ഗോളശാസ്ത്ര വിദഗ്ധൻ ബദർ അൽ അമീറ സൂചിപ്പിച്ചു.
ഈ സമയങ്ങളിൽ പുറത്തിറങ്ങുന്നവർ കമ്പിളി പോലെ കട്ടിയുള്ള വസ്ത്രം ധരിക്കണം. കൊടും തണുപ്പുള്ള രാത്രി കാലങ്ങളിൽ കുട്ടികളെ പുറത്തു കളിക്കാൻ വിടരുത്. പകർച്ചപ്പനി ഉൾപ്പെടെ പടരാനും സാധ്യതയുണ്ട്. വയോധികരും വീടുകളിൽ കഴിയുന്നതാണ് ഉത്തമം. അടച്ചിട്ട മുറികളിലോ ടെന്റുകളിലോ തീ കായരുതെന്നും ഓർമിപ്പിച്ചു.
കഴിഞ്ഞ ദിവസം മഴക്കെടുതിയിൽ സഹായം ആവശ്യപ്പെട്ട് 218 പരാതികൾ ആണ് എത്തിയതെന്ന് റിപ്പോർട്ട്. മെഡിക്കൽ എമർജൻസി വിഭാഗത്തിന് ഇത്രയും പരാതികൾ ലഭിച്ചെന്ന് അധികൃതർ വ്യക്തമാക്കി. 33 എണ്ണം ട്രാഫിക് അപകടങ്ങൾ ആയിരുന്നു. മഴക്കെടുതിയിൽ പരിക്കേറ്റാൽ കൈകാര്യം ചെയ്യാൻ ആശുപത്രിയിലെ വിഭാഗങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു.
രാത്രിയിൽ ശക്തമായ ഇടിമിന്നലിന് സാധ്യതയുണ്ട്. ബുധനാഴ്ച വരെ ശക്തമായ തണുപ്പ് ആയിരിക്കും എന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നൽക്കുന്ന മുന്നറിയിപ്പ്. താപനിലിൽ കുറയും. 17 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില ആയിരിക്കും ഉണ്ടായിരിക്കുകയ എന്നാണ് ലഭിച്ചിരിക്കുന്ന മുന്നറിയിപ്പിൽ പറയുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല