1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 23, 2018

സ്വന്തം ലേഖകന്‍: 65 വയസ് കഴിഞ്ഞ പ്രവാസികള്‍ക്ക് സ്വകാര്യമേഖലയില്‍ വര്‍ക്ക് പെര്‍മിറ്റിന് ഡിപ്ലോമ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുമെന്ന് കുവൈത്ത്. ജനസംഖ്യാ അസന്തുലനം ഇല്ലാതാക്കാനുള്ള പദ്ധതിയില്‍ ഈ നിബന്ധനകൂടി ഉള്‍പ്പെടുത്തിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

65 വയസ് കഴിഞ്ഞവര്‍ക്കു പുതിയ വീസ അനുവദിക്കുന്നതിനും നിലവില്‍ കുവൈത്തില്‍ ഉള്ളവര്‍ക്ക് ഇഖാമ പുതുക്കുന്നതിനും മാറ്റുന്നതിനും ഡിപ്ലോമ നിര്‍ബന്ധമാക്കണമെന്ന നിര്‍ദേശം സാമൂഹികതൊഴില്‍ മന്ത്രാലയം പരിഗണിക്കുന്നതായാണു റിപ്പോര്‍ട്ട്.

അതിവൈദഗ്ധ്യം ആവശ്യമായ ചില ജോലികളില്‍ ഈ നിബന്ധന ബാധകമാക്കില്ല. എങ്കിലും മുതിര്‍ന്ന പ്രവാസികള്‍ക്ക് പുതിയ നിബന്ധന വെല്ലുവിളിയാകുമെന്നാണ് സൂചന.

 

 

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.