1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 8, 2022

സ്വന്തം ലേഖകൻ: വർക് പെർമിറ്റിനായി ഇനി തൊഴിൽ വൈദഗ്ധ്യവും അറിവും പരിശോധിക്കുന്ന പരീക്ഷ നിർബന്ധം. പബ്ലിക് അതോറിറ്റി ഫോർ മാൻപവറാണ് ഈ വിവരം അറിയിച്ചത്. എഴുത്തു പരീക്ഷയും പ്രായോഗിക പരീക്ഷയും അടങ്ങുന്ന രണ്ടു ഘട്ടങ്ങളുണ്ടാവും.

എഴുത്തു പരീക്ഷ അതതു രാജ്യങ്ങളിലെ കുവൈത്ത് എംബസി മുഖേനയും പ്രായോഗിക പരീക്ഷ കുവൈത്തിൽ എത്തിയതിനു ശേഷവുമാകും നടത്തുക. ഇതിനായി പ്രത്യേക സ്മാർട് സംവിധാനം ഒരുക്കും. പരീക്ഷണാർഥം ആദ്യഘട്ടത്തിൽ 20 തൊഴിൽ വിഭാഗങ്ങളിൽ നിയമം നടപ്പാക്കും. തുടർന്ന് മറ്റു തസ്തികകളിലേക്കും വ്യാപിപ്പിക്കും.

പുതിയ വർക്ക് പെർമിറ്റിനായുള്ള ഈ നിയമം ഭാവിയിൽ വീസ പുതുക്കുന്നവർക്കും ബാധകമായേക്കും. രാജ്യത്തെ ജനസംഖ്യാ അസന്തുലിതാവസ്ഥ പരിഹരിക്കുന്നതിനും സ്വദേശികൾക്ക് ജോലി ഉറപ്പാക്കുന്നതിനുമാണു നിയമം കർശനമാക്കുന്നത്.

വൈദഗ്ധ്യ പരിശോധനയിൽ പരാജയപ്പെടുന്നവർക്കു രാജ്യം വിടാൻ മതിയായ സാവകാശം നൽകും. നിയമം കർശനമാക്കിയാൽ മതിയായ യോഗ്യതയില്ലാതെ ജോലി ചെയ്യുന്ന മലയാളികൾ ഉൾപ്പെടെ ഒട്ടേറെ വിദേശികൾക്ക് രാജ്യം വിടേണ്ടിവരുമെന്ന ആശങ്കയുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.