
സ്വന്തം ലേഖകൻ: ഗ്രൗണ്ടില്‍ നിരാശനായി ഇരുന്ന എംബാപ്പെയെ ആശ്വസിപ്പിക്കാന്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ഗ്രൗണ്ടില്‍ നേരിട്ടെത്തി.ലോകകപ്പിലെ ഫൈനല്‍ പോരാട്ടത്തില്‍ അര്‍ജന്റീനയോട് പരാജയപ്പെട്ടതിന് പിന്നാലെയാണ് സംഭവം. പെനല്‍റ്റി ഷൂട്ടൗട്ടിന് പിന്നാലെ അര്‍ജന്റീന ഗോള്‍ കീപ്പര്‍ എമിലിയാനോ മാര്‍ട്ടീനസും എംബാപ്പെയെ ആശ്വസിപ്പിക്കാനെത്തി.
ഫിഫ ലോകകപ്പ് വാർത്തകൾക്കിടയിൽ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ താരത്തെ ആശ്വസിപ്പിക്കുന്ന ചിത്രങ്ങൾ വൈറലാണ്. മത്സരത്തിൽ ഗോള്‍ഡന്‍ ബൂട്ട് പുരസ്‌കാരം കിലിയന്‍ എംബാപ്പെ സ്വന്തമാക്കിയിരുന്നു. ഫൈനലിലെ ഹാട്രിക്ക് നേട്ടത്തോടെയാണ് ലോകകപ്പിലെ ഏഴു മത്സരങ്ങളില്‍ എട്ടു ഗോളുകളോടെ എംബാപ്പെ ഗോള്‍ഡന്‍ ബൂട്ട് സ്വന്തമാക്കിയത്.
ഫൈനല്‍ വരെ മെസിയും എംബാപ്പെയും അഞ്ചുഗോള്‍വീതം നേടിയിരുന്നു.പെനല്‍റ്റി ഉള്‍പ്പെടെ ഇരട്ട ഗോളടിച്ച് എംബാപ്പെ അത് മറികടന്നെങ്കിലും അധികസമയത്തെ വിജയ ഗോള്‍ കൊണ്ട് വീണ്ടും മെസി എംബാപ്പെക്ക് ഒപ്പമെത്തി. എന്നാല്‍ അധിക സമയത്ത് പെനാല്‍ട്ടിയിലൂടെ മൂന്നാംഗോള്‍ നേടിയ എംബാപ്പെ മെസിയെ മറികടക്കുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല