1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 27, 2024

സ്വന്തം ലേഖകൻ: യുഎഇയിലുള്ളവർക്ക് ഇനി തൊഴിൽ സംബന്ധമായ പരാതികൾ വീഡിയോ കോളിലൂടെ നൽകാം. യുഎഇ മാനവ വിഭവശേഷി മന്ത്രാലയമാണ് തൊഴിൽ സംബന്ധമായ പരാതികൾക്കും സേവനങ്ങൾക്കുമായി വീഡിയോകോൾ സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത്. മന്ത്രാലയത്തിന്റെ മൊഹർ എന്ന പേരിലുള്ള സ്മാർട്ട് ആപ്ലിക്കേഷൻ വഴിയാണ് സേവനം ലഭ്യമാവുക. വാട്സാപ്പ് വഴിയും പരാതി അറിയിക്കാൻ സൗകര്യമുണ്ട്.

തൊഴില്‍ മേഖലയിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയാണ് മന്ത്രാലയം പുതിയ സംവിധാനം നടപ്പിലാക്കുന്നത്. ഈ സേവനം ലഭ്യമാകുന്നതിനായി എംഒഎച്ച്ആര്‍ഇ സ്മാര്‍ട്ട് ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യണം. ആപ്ലിക്കേഷനിലെ ‘സപ്പോര്‍ട്ട്’ ബട്ടണില്‍ ക്ലിക്ക് ചെയ്താല്‍ ഏറ്റവും ഒടുവിലായി വീഡിയോ കോള്‍ സൗകര്യം ലഭിക്കും. ഇതിലൂടെ മന്ത്രാലയവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി സംസാരിക്കാന്‍ കഴിയും.

എല്ലാ ഉപഭോക്താക്കളുടെയും ആവശ്യങ്ങൾ നിറവേറ്റുന്നതിനാണ് പുതിയ സേവനം രൂപകൽപ്പന ചെയ്‌തിരിക്കുന്നതെന്ന് മന്ത്രാലയത്തിലെ കസ്റ്റമർ റിലേഷൻസ് ഡിപ്പാർട്ട്‌മെൻ്റ് ഡയറക്ടർ ഹുസൈൻ അൽ അലിലി പറഞ്ഞു. അവർക്ക് പിന്തുണയും സഹായവും ഉടനടിയുള്ള പ്രതികരണവും നൽകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

തിങ്കൾ, വ്യാഴം ദിവസങ്ങളിൽ‍ രാവിലെ 7.30 മുതൽ വൈകീട്ട് മൂന്ന് മണിവരെയും വെള്ളിയാഴ്ച രാവിലെ 7.30 മുതല്‍ ഉച്ചയ്ക്ക് 12 വരെയുമാണ് സേവനം ലഭിക്കുക. അതേസമയം ഉപഭോക്താക്കൾക്ക് മന്ത്രാലയത്തിൻ്റെ 600 590 000 ഈ നമ്പറിൽ ആഴ്ചയിൽ എപ്പോൾ വേണമെങ്കിലും ബന്ധപ്പെടാവുന്നതാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.