1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 24, 2016

സ്വന്തം ലേഖകന്‍: ബ്രിട്ടനില്‍ ലേബര്‍ പാര്‍ട്ടിയുടെ പുതിയ നേതാവ് ആരെന്ന് ശനിയാഴ്ച അറിയാം, തെരഞ്ഞെടുപ്പ് പൂര്‍ത്തിയായി. ബ്രിട്ടനിലെ മുഖ്യ പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടിയുടെ പുതിയ നേതാവിനെ ശനിയാഴ്ച ലിവര്‍പൂളില്‍ നടക്കുന്ന പ്രത്യേക പാര്‍ട്ടി യോഗത്തില്‍ പ്രഖ്യാപിക്കും. നിലവിലുള്ള നേതാവ് ജെറമി കോര്‍ബിനും മുന്‍ വര്‍ക് ആന്‍ഡ് പെന്‍ഷന്‍ ഷാഡോ സെക്രട്ടറിയായിരുന്ന ഓവന്‍ സ്മിത്തും തമ്മിലാണു മല്‍സരം.

എംപിമാരില്‍ ബഹുഭൂരിപക്ഷവും ഓവനെ പിന്തുണയ്ക്കുമ്പോള്‍ സാധാരണ പാര്‍ട്ടി അംഗങ്ങള്‍ കോര്‍ബിന്‍ തന്നെ നേതാവായി തുടരണമെന്ന അഭിപ്രായക്കാരാണ്. ബ്രെക്‌സിറ്റ് ഹിതപരിശോധനയെ തുടര്‍ന്നാണ് എംപിമാര്‍ പാര്‍ട്ടി നേതാവായ ജെറമി കോര്‍ബിനെതിരെ കലാപക്കൊടി ഉയര്‍ത്തിയത്. മുന്‍പ്രധാനമന്ത്രി ഡേവിഡ് കാമറണിനെപ്പോലെ ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ തുടരണമെന്ന നിലപാടായിരുന്നു കോര്‍ബിനും.

എന്നാല്‍ ജനവിധി മറിച്ചായതോടെ പ്രതിപക്ഷ നേതൃസ്ഥാനവും പാര്‍ട്ടി അധ്യക്ഷ പദവിയും കോര്‍ബിന്‍ ഒഴിയണമെന്നായിരുന്നു ഭൂരിപക്ഷം എംപിമാരുടെയും അഭിപ്രായം. എന്നാല്‍ അദ്ദേഹം അതിനു തയാറായില്ല. ഇതേത്തുടര്‍ന്നു കോര്‍ബിന്റെ ഷാഡോ കാബിനറ്റിലെ ബഹുഭൂരിപക്ഷം അംഗങ്ങളും രാജിവച്ചു. തൊട്ടുപിന്നാലെ പാര്‍ലമെന്ററി പാര്‍ട്ടിയില്‍ അംഗങ്ങള്‍ കൊണ്ടുവന്ന അവിശ്വാസ പ്രമേയവും പാസായി.

172 എംപിമാര്‍ കോര്‍ബിന്‍ സ്ഥാനം ഒഴിയണമെന്ന നിലപാട് എടുത്തപ്പോള്‍ 40 എംപിമാര്‍ മാത്രമാണ് കോര്‍ബിനെ പിന്തുണച്ചത്. തുടര്‍ന്ന് പാര്‍ട്ടി നേതൃത്വത്തിലേക്കു വീണ്ടും തിരഞ്ഞെടുപ്പു നടത്താന്‍ കോര്‍ബിന്‍ നിര്‍ബന്ധിതനാകുകയായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.