സ്വന്തം ലേഖകൻ: യുകെയിൽ അഭയാര്‍ത്ഥികളായെത്തിയ 17,000ൽപ്പരം പേര്‍ എവിടെയാണെന്നറിയാത്ത ഗുരുതരമായ അവസ്ഥയാണ് നിലവിലുള്ളതെന്ന ഹോം ഓഫിസ്. റുവാണ്ട പദ്ധതി അവസാനിപ്പിക്കേണ്ടി വന്നതും അഭയം തേടി യുകെയിലേക്ക് വരുന്നവരെ താമസിപ്പിക്കാന്‍ ഹോട്ടല്‍ ചെലവ് പെരുകുന്നതുമെല്ലാം ചർച്ചയാകുന്ന സമയത്താണ് ഈ നിർണായക വെളിപ്പെടുത്തൽ.
ഈ അഭയാർത്ഥികൾ അവരുടെ അപേക്ഷ പിൻവലിച്ചുവെന്നും ഹോം ഓഫിസ് അറിയിച്ചു. 17,000ൽപ്പരം അഭയാര്‍ത്ഥികള്‍ എവിടെ നിന്ന് വന്നതാണെന്ന കാര്യവും ഹോം ഓഫിസിന് അറിയില്ലെന്ന വെളിപ്പെടുത്തലും വന്നതോടെ സർക്കാരിനെതിരെ ശക്തമായ ആരോപണവുമായി പ്രതിപക്ഷം രംഗത്ത് വരുന്നുണ്ട്.
ഋഷി സുനക് സർക്കാരിന് രാജ്യത്തിന്റെ അതിർത്തികളുടെ നിയന്ത്രണം നഷ്ടമായെന്ന ആരോപണവുമായി ലേബര്‍ നേതാവ് കീര്‍ സ്റ്റാര്‍മര്‍ രംഗത്തെത്തി.
അഭയാർത്ഥികളെ കുറിച്ച് അറിയില്ലെന്ന ഹോം ഓഫിസ് വെളിപ്പെടുത്തൽ സർക്കാരിന്റെ ഗുരുതരമായ വീഴ്ചയെന്ന് പ്രതിപക്ഷം ആരോപിക്കുന്നുണ്ട്. 2023 സെപ്റ്റംബറില്‍ അവസാനിച്ച ഒരു വര്‍ഷത്തില്‍ എന്ത് കാരണത്താലാണ് 17,316 അഭയാര്‍ത്ഥികള്‍ അവരുടെ അപേക്ഷകൾ പിന്‍വലിച്ചതെന്ന നിര്‍ണായക ചോദ്യമുന്നയിച്ച് ഹോം അഫയര്‍ സെലക്ട് കമ്മിറ്റി യോഗത്തില്‍ ഭരണകക്ഷി എംപിയായ റ്റിം ലോഫ്ടണ്‍ രംഗത്തെത്തിയിട്ടുമുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല