ഉപ പ്രധാനമന്ത്രി നിക് ക്ലെഗ്ഗിന് പുതിയ തലവേദന സൃഷ്ടിച്ചുകൊണ്ട് മുതിര്‍ന്ന ലിബറല്‍ ഡെമോക്രാറ്റ് നേതാക്കള്‍ ലേബര്‍ പാര്‍ട്ടി നേതാക്കളുമായി രഹസ്യ ചര്‍ച്ച നടത്തിയതായി വാര്‍ത്ത. ഭാവിയില്‍ ഇരുപാര്‍ട്ടികളും തമ്മില്‍ സഖ്യമുണ്ടാക്കുന്നതിന് വേണ്ടിയാണ് നേതാവ് ലേബര്‍ പാര്‍ട്ടി നേതാക്കളെ കണ്ടെതെന്നാണ് സൂചന. ലിബറല്‍ ഡെമോക്രാറ്റിക് നേതാവും ബിസിനസ് സെക്രട്ടറിയുമായ വിന്‍സ് കേബിള്‍, സര്‍, മെന്‍സിസ് കാംപ്‌ബെല്‍ എന്നിവരാണ് ലേബര്‍ പാര്‍ട്ടി നേതാവ് എഡ്മിലിബാന്‍ഡിന്റെ അടുത്ത വൃത്തങ്ങളുമായി ചര്‍ച്ച നടത്തിയത്.
എന്നാല്‍ വിന്‍ഡ് കേബിളും മിലിബാന്‍ഡും തമ്മില്‍ സ്ഥിരമായി ഫോണില്‍ സംസാരിക്കാറുണ്ടെന്നും അത്തരത്തിലൊരു അനൗപചാരിക സംഭാഷണം മാത്രമായിരുന്നു ഇതെന്നും എഡ്മിലിബാന്‍ജിനോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചു. എന്നാല്‍ വിന്‍സ് കേബിള്‍ ഇത് സംബന്ധിച്ച ഔദ്യോഗിക വിശദീകരണം ഒന്നും തന്നെ നല്‍കിയിട്ടില്ല.
എന്നാല്‍ ഇരുപാര്‍ട്ടികളും തമ്മിലുളള അടിസ്ഥാനബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായിരുന്നു ചര്‍ച്ചയെന്നാണ് പാര്‍ട്ടിയിലെ ചിലര്‍ നല്‍കുന്ന സൂചന. അടുത്ത തെരഞ്ഞെടുപ്പില്‍ ഒരു തൂക്ക് മന്ത്രിസഭ വന്നാല്‍ ലിബറല്‍ ഡെമോക്രാറ്റുകള്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയെ വിട്ട് ലേബര്‍ പാര്‍ട്ടിയെ പിന്തുണക്കാനാണ് സാധ്യതയെന്നും രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല